Kerala

ജൂബിലി പെരുന്നാൾ അടിപൊളിയാക്കാൻ പൊടിപ്പട ഇറങ്ങി

പാലാ :പാലാ അമലോത്ഭവ ജൂബിലി പെരുന്നാൾ അടിപൊളിയാക്കാൻ പൊടിപ്പട ഇറങ്ങി .പൊടിപ്പട എന്ന് വച്ചാൽ 5 വയസ്സിൽ താഴെയുള്ള അന്യ സംസ്ഥാന കുട്ടി പട്ടാളമാണ് ഇറങ്ങിയിരിക്കുന്നത് .പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്താണ് പൊടിപ്പടയുടെ വിളയാട്ടം .ഓരോ കുടുംബത്തിലും അഞ്ചോളം പൊടിപ്പടയുണ്ട് .ഒലിവ് പാലത്തിന്റെ കൈവരികൾക്കിടയിലൂടെ ഒരു കുട്ടി പട്ടാളം നുഴഞ്ഞിറങ്ങിയത് നാട്ടുകാർ കൈയ്യോടെ പൊക്കി.

ഇത് വഴി വരുന്ന വാഹനങ്ങളുടെ ഇടയിലേക്ക് ഒരൊറ്റ ഓട്ടമാണ് .വാഹന ഉടമകൾക്ക് വേണമെങ്കിൽ ബ്രെക്ക്  ചവുട്ടാം .തങ്ങളെ ഇടിപ്പിക്കാതെ മുന്നോട്ടു പോകാം എന്നാണ് പൊടി പടയുടെ വിചാരം .കൂടെ അച്ഛനും അമ്മയും ഒക്കെ ഉണ്ടെങ്കിലും അവരൊക്കെ സോമരസത്തിന്റെ പിടിയിലാവും.അന്യ സംസ്ഥാനക്കാരാണ് പൊടിപ്പടയിലധികവും .വർണ്ണ വസ്തുക്കലും , വർണ്ണ ബലൂണുകളും  വിൽക്കാനാണ് ഇവർ കൂട്ടം കൂട്ടമായി എത്തുന്നത് .ബീവറേജിന്റെ മുന്നിലും ഇപ്പോൾ അന്യ സംസ്ഥാനക്കാരുടെ വിളയാട്ടമാണ് ;ദാരു ദേ ദോ എന്ന് പറയുന്നുമുണ്ട് .

കേരളത്തിലെ പെരുന്നാളുകളും ;ഉത്സവങ്ങളും ഇവർക്ക് കാണാപ്പാഠമാണ് .കിടക്കാൻ ഫ്ലാറ്റ് വേണമെന്നില്ല .ഒന്നരയിഞ്ച് മെറ്റലിന്റെ മുകളിലും ഇവർ കിടന്നുറങ്ങും . പാചകം  ചെയ്യാൻ മോഡുലാർ കിച്ചനൊന്നും വേണ്ട.പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ നടപ്പാത തന്നെ അടുക്കളയാക്കുകയാണ് ഇവർ .മൈദാ കുഴക്കലും ,പരിപ്പ് കറി  വയ്ക്കലും ഒക്കെ ഇവിടെ തന്നെ.പ്രാഥമിക കൃത്യങ്ങൾ കൃത്യമായി തന്നെ ളാലം തോട്ടിലും , വഴിയോരങ്ങളിലും  സാധിക്കുന്നുണ്ട് .

ഏകദേശം ആയിരത്തോളം അന്യ സംസ്ഥാനക്കാരാണ് ഇപ്പോൾ പാലാ കീഴടക്കിയിരിക്കുന്നത്  .അതുമൂലമുള്ള ക്രമ സമാധാന പ്രശ്നങ്ങളും പോലീസ് ഉദ്യോഗസ്ഥർക്ക് തല വേദന ആയിരിക്കുകയാണ് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top