Kerala

ഉണ്ണിയെ വരവേൽക്കാം :ഷോർട്ട് വീഡിയോയുമായി സെൻറ് ജോർജ് എൽ പി സ്കൂൾ മുത്തോലിയിലെ കുട്ടികൾ

 

പാലാ :മുത്തോലി: ഉണ്ണിയേശുവിനെ വരവേൽക്കാൻ ഒരുങ്ങി സെൻറ് ജോർജ് എൽ പി സ്കൂൾ മുത്തോലിയിലെ കുട്ടികൾ. ഡിസംബർ മാസ പുലരിയിൽ വചന സന്ദേശവുമായി , കുട്ടികൾ ഉണ്ണിയെ വരവേൽക്കാം എന്ന ചെറിയ വീഡിയോ പ്രോഗ്രാമിലൂടെയാണ് ഉണ്ണിയേശുവിനെ സ്വീകരിക്കാനായി ഒരുങ്ങുന്നത്.

സദ് ചിന്തകളും ദൈവവചനങ്ങളും പുണ്യ പ്രവർത്തികളും നന്മകളും , പഠനത്തോടൊപ്പം കുട്ടികളിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ സന്ദേശം കൈകാര്യം ചെയ്യുന്നത്. വചന സന്ദേശം  ഈ കാലഘട്ടത്തിൻറെ അനിവാര്യതയാണ് എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷീബ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. അധ്യാപകരായ മാർഷൽ മാത്യു, ബിനു ബാബു,പ്രീതി , ചിന്നു, ശൈലി  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

KG മുതൽ 4 ക്ലാസ് വരെയുള്ള കുട്ടികളാണ് വീഡിയോ നിർമ്മിക്കുന്നത്. ഡിസംബർ 1 മുതൽ 25 ദിവസം വരെയാണ് വീഡിയോ സന്ദേശം കുട്ടികൾ അവതരിപ്പിക്കുന്നത്. തദവസരത്തിൽ ക്രിസ്മസ് ഫ്രണ്ട് തെരഞ്ഞെടുപ്പും നടത്തപ്പെടുകയുണ്ടായി. പഠനത്തോടൊപ്പം സഹോദര സ്നേഹവും മാനവികതയും വരും തലമുറയ്ക്ക് ഉണ്ടാവണം എന്ന് സന്ദേശമാണ് ഇതിലൂടെ കൈമാറുന്നത് എന്നും സ്റ്റാഫ് സെക്രട്ടറി പ്രീതി മോൾ C T പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top