പാലാ :കേരളാ രാഷ്ട്രീയത്തിലെ നിർണ്ണായക തീരുമാനം പലതും കെ എം മാണി കൈക്കൊണ്ടിരുന്നത് പാലായിലെ ഹോട്ടൽ ബ്ലൂ മൂണിൽ വച്ചായിരുന്നു .ബ്ലൂമൂണിലെ മുപ്പത്തിനാലാം നമ്പർ മുറി കെ എം മാണിക്കു വിശ്രമിക്കാൻ ഉള്ളതായിരുന്നു .കെ എം മാണിയുടെ വിയോഗത്തിന് ശേഷം ആ മുറി ആർക്കും നൽകിയിട്ടില്ല എന്നുള്ളത് ബ്ലൂ മൂൺ ചാക്കോച്ചന് മാത്രം അറിയാവുന്ന രഹസ്യവുമാണ് .

ആദ്യ കാല രാഷ്ട്രീയ പ്രവർത്തനങ്ങളിൽ രാവേറെ ചെല്ലുമ്പോൾ കടന്നു വരുന്ന കെ എം മാണിയുടെ മുമ്പിൽ ബ്ലൂ മൂണിന്റെ വാതിലുകൾ ഒരിക്കലും അടഞ്ഞിട്ടില്ല.പാതിരാവെന്നോ ;പുലർക്കാലമെന്നോ ഇല്ലാത്ത കെ എം മാണിക്ക് മുമ്പിൽ ബ്ലൂ മൂണിന്റെ വാതിലുകൾ തുറന്നിരുന്നു .1965 ലാണ് ബ്ലൂ മൂൺ പിറവിയെടുത്തത് .കേരള കോൺഗ്രസിന്റെയും ശൈശവ ദിശയായിരുന്നു അക്കാലം .
നേരം തെറ്റി വരുന്ന കെ എം മാണിക്ക് ഭക്ഷണവും ,വിശ്രമിക്കാൻ മുറിയും ബ്ലൂ മൂൺ ചാക്കോച്ചൻ ഒരുക്കിയിരുന്നു .ആ ബന്ധം അവസാനം വരെ അഭംഗുരം തുടർന്നു .കെ എം മാണിയുടെ ജീവിതത്തിലെ നിർണ്ണായക രാഷ്ട്രീയ തീരുമാനങ്ങൾ പലതും എടുത്തിരുന്നത് ബ്ലൂ മൂണിലെ 34 -)0 നമ്പർ റൂമിൽ വച്ചായിരുന്നു.അതിനു ബ്ലൂ മൂൺ ചാക്കോച്ചൻ സാക്ഷിയുമായിരുന്നു .ശരിയായാലും തെറ്റായാലും അതിനൊക്കെ ചാക്കോച്ചന്റേതായ വിശകലനങ്ങളും ഉണ്ടായിരിക്കും .

ഇന്ന് ബ്ലൂ മൂൺ; ചാക്കോച്ചന്റെ മകൻ ഡോക്ടർ എബി യുടെ നേതൃത്വത്തിൽ പുത്തൻ പ്രൗഢിയിൽ ;പുത്തൻ രൂപത്തിൽ തെളിഞ്ഞു നിൽക്കുമ്പോൾ ബ്ലൂ മൂണിന് രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ട സ്ഥലം എന്ന നിലയിൽ അവഗണിക്കാനാവാത്ത സ്ഥാനമാണുള്ളത് .മന്ത്രി റോഷി അഗസ്റ്റിൻ അത് ഒട്ടും മറച്ചു വയ്ക്കാതെ ഉദ്‌ഘാടന ദിവസം തുറന്നു പറഞ്ഞു .പാലാ സെന്റ് തോമസ് കോളേജിൽ കെ എസ് യു കാരുമായി സംഘർഷത്തെ തുടർന്ന് ഷർട്ടും മുണ്ടും കീറി ബ്ലൂ മൂണിൽ വന്നു കയറിയപ്പോൾ ചാക്കോച്ചനാണ് എനിക്കന്ന് ഷർട്ടും മുണ്ടും തന്നത് .എന്റെ വളർച്ചയിൽ നിർണ്ണായക സ്ഥാനമാണ് ബ്ലൂ മൂണിന് ഉള്ളത് .
ബ്ലൂ മൂൺ ഉള്ളതിനാൽ കേരളാ കോൺഗ്രസ് (എം)നു പാലായിൽ വേറെ നിയോജക മണ്ഡലം കമ്മിറ്റി ആഫീസും ഇല്ലായിരുന്നു .ബ്ലൂ മൂണിന്റെ ഹാളിലാണ് കേരളാ കോൺഗ്രസിന്റെ യോഗങ്ങളെല്ലാം നടന്നിരുന്നത് .അവിടെയൊക്കെ സ്ഥിരം സാന്നിധ്യമായി കെ എം മാണിയും ഉണ്ടായിരിക്കും .കെ എം മാണി കേരള രാഷ്ട്രീയത്തി അനിഷേധ്യനായി വളർന്നപ്പോളും ബ്ലൂ മൂണിനെ മറന്നിരുന്നില്ല .ഉദ്‌ഘാടന ദിവസം ജോസ് കെ മാണി പറഞ്ഞു എന്റെ ആയുസ്സിലെ പകുതിയും ബ്ലൂ മൂന്നിലെ ഭക്ഷണമാണ് ഞാൻ കഴിച്ചത് .അത് കേട്ടപ്പോൾ ബ്ലൂ മൂൺ ചാക്കോച്ചനും ഒന്ന് ചിരിച്ചു .തലമുറ കൈമാറുന്ന ചിരി.കെ എം മാണിയുടെ മകനായ ജോസ് കെ മാണിയുടെയും ,ബ്ലൂ മൂൺ ചാക്കോച്ചന്റെ മകനായ ഡോക്ടർ എബിയുടെയും വിളി പേര് ഒന്ന് തന്നെയാണ് .ജോമോൻ എന്ന് രണ്ടു പേർക്കും വന്നത് തലമുറകളുടെ ഹൃദയ ഐക്യമാണ്.
കെ എം മാണിക്ക് രാഷ്ട്രീയ പ്രവർത്തനത്തിനായി ഫ്രണ്ട് ഉള്ള ജീപ്പ് വാങ്ങി കൊടുത്ത് കടപ്ലാമറ്റത്തെ കല്ലുപുര ജോയി യുടെ അപ്പനായിരുന്നു .ബ്ലൂ മൂൺ ചാക്കോച്ചനോടൊപ്പം കെ എം മാണിയുടെ രാഷ്ട്രീയ വളർച്ചയിൽ നിർണ്ണായക ശക്തിയായിരുന്നു അദ്ദേഹം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ