പാലാ :അടിച്ചിറക്കണോ;അതോ അടിയും കൊടുത്തിറക്കണോ എന്ന് തീരുമാനിക്കാനുള്ളതാണ് ഈ തദ്ദേശ തെരെഞ്ഞെടുപ്പെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .പാലാ നഗരസഭയിലെ 19 വാർഡ് യു ഡി എഫ് സ്ഥാനാർഥി പ്രൊഫസർ സതീഷ് ചൊള്ളാനിയുടെ കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .

ഇപ്പോഴത്തെ ഭരണക്കാരെ അടിയും കൊടുത്തിറക്കാനുള്ള ഒരു വടിയാണ് ഈ തെരഞ്ഞെടുപ്പെന്ന് തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു .അയ്യപ്പൻറെ സ്വർണ്ണം പോലും കട്ട് വിറ്റ ഈ ഭരണക്കാർക്കു അർഹിക്കുന്ന ശിക്ഷ കൊടുക്കുവാൻ ജനങ്ങൾ ഒരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .സ്ഥാനാർഥി പ്രൊഫസർ സതീഷ് ചൊള്ളാനി വിജയിക്കേണ്ടത് പാലാ നഗരസഭയുടെ തന്നെ അനിവാര്യതയാണെന്നു മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു .
യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ സുരേഷ് ;കുര്യാക്കോസ് പടവൻ ;ആനി ബിജോയി ;അർജുൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു .
