പാലാ :വിജയോദയം വായന ശാല ജങ്ഷനാണ് പാലാ നഗരസഭാ പത്തൊൻപതാം വാർഡിന്റെ സിരാകേന്ദ്രം .വിജയോദയം വായനാ ശാല ജങ്ഷനിൽ വെള്ളി വെളിച്ചം വിതറി ഉയര വിളക്ക് സ്ഥാപിക്കുന്നതിന് ഊടും പാവുമായി പ്രവർത്തിച്ച പൊതു പ്രവർത്തകനാണ് എൽ ഡി എഫ് സ്ഥാനാർഥി ബിന്നി എബ്രഹാം .

ജോസ് കെ മാണി എം പി യുടെ ഫണ്ടിൽ നിന്നും പണം അനുവദിപ്പിച്ചത് മുതൽ ;ഗവർമെന്റ് സ്ഥാപനങ്ങളിൽ കയറിയിറങ്ങി ഫയലുകൾ നീക്കി വെളിച്ചത്തിന്റെ കണങ്ങൾ വിജയോദയത്തിൽ വിതറിക്കാൻ ഈ പൊതുപ്രവർത്തകൻ ഒട്ടേറെ ബുദ്ധിമുട്ടി എങ്കിലും കാര്യം സാധിച്ചതിൽ ഇന്നും ബിന്നി എബ്രഹാം അഭിമാനിക്കുന്നു .
കഴിഞ്ഞ 10 വർഷമായി ബിന്നിച്ചൻ കേരളാ കോൺഗ്രസ് (എം) വാർഡ് പ്രസിഡന്റാണ്.വാർഡിലെ പ്രവർത്തകരെ കൂട്ടി യോജിപ്പിച്ചു സംഘടനയെ ചലിപ്പിക്കുന്നതിൽ അനിതര സാധാരണ കഴിവ് കാട്ടിയ ഇദ്ദേഹം എന്നും പാർട്ടി തീരുമാനത്തിനൊപ്പമാണ് .മുമ്പ് രണ്ടു തവണ നോമിനേഷൻ നൽകിയിട്ട് പാർട്ടി നിർദ്ദേശിച്ച സ്ഥാനാർത്ഥിക്കായി പിൻ വലിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ പിൻവലിച്ച ചരിത്രവും ബിന്നി അബ്രാഹത്തിനുണ്ട്.

വാർഡിലെ ഓരോ വോട്ടറേയും ബിന്നിച്ചനു അറിയാം അതുകൊണ്ടു തന്നെ വോട്ടഭ്യർത്ഥനയുമായി ചെല്ലുമ്പോൾ അപരിചിത്വവും ഇല്ല ..വിജയത്തിൽ കുറഞ്ഞൊന്നും ബിന്നിക്കില്ല .കടുത്ത ആത്മ വിശ്വാസത്തിലാണ് എൽ ഡി എഫ് കേന്ദ്രങ്ങൾ .