പാലാ: പരിശുദ്ധിയുടെ പരിമളം തൂവിയ അന്തരീക്ഷത്തിൽ പാലാ ഗാഢലൂപ്പെ പള്ളിയിൽ ഗാഢലൂപ്പെ മാതാവിൻ്റെ തിരുന്നാളിന് കൊടി ഉയർന്നു.

നൂറുകണക്കിന് മരിയ ഭക്തരുടെ കണ്ഠങ്ങളിൽ നിന്നും മരിയ സ്തുതി മന്ത്രങ്ങൾ ഉരുവിട്ട ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പാദർ ജോഷി പുതുപ്പറമ്പിൽ തിരുനാൾ പതാക ഉയർത്തി .

പാലാ ജനറൽ ആശുപത്രി പരിസരത്ത് നിന്നും വാദ്യമേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും ,അകമ്പടിയോടെ ഗ്വാഡലുപ്പെ മാതാവിൻ്റെ തിരുന്നാൾ പതാക പള്ളിയിലേക്കു പ്രദക്ഷിണമായാണ് കൊണ്ടുവന്നത്.ഭക്തർ ഗാഢലൂപ്പെ മാതാവിൻ്റെ ചെറിയ രൂപങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.
ഇന്ന് മുതൽ ഡിസംബർ 12 വരെയാണ് ഗ്വാഡ ലൂപ്പെ മാതാവിൻ്റെ തിരുന്നാൾ ആഘോഷിക്കുന്നത് .