Kottayam

പൂഞ്ഞാർ എൻ ഡി എ യിൽ ഭിന്നത മറ നീക്കി പുറത്ത് വരുന്നു

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പെരുന്നിലം വെസ്റ്റിൽ (വാർഡ് 1) മത്സരത്തിന് ഇറങ്ങുന്നത് 4 പേര്.UDF നായി ജോൺസൺ ചെറുവള്ളിയും (കോൺഗ്രസ്) LDF നായി ജോഷി ജോർജും (കേരള കോൺഗ്രസ് (എം)) മത്സരത്തിന്.NDA സ്ഥാനാർത്ഥിയായി ബിജു എ എസ്സും സ്വതന്ത്ര സ്ഥാനാർത്ഥിയായി ബോണി തോമസും മത്സരത്തിന് ഇറങ്ങുന്നു.

എന്നാൽ വിജയം ഏറെക്കുറെ ഉറപ്പായ UDF ൻ്റെ വോട്ട് നില കുറുക്കുക എന്ന ലക്ഷ്യത്തോടെ പൂഞ്ഞാറിൻ്റെ മുൻ MLA നടത്തിയ നാടകങ്ങളാണ് ഇന്ന് പൂഞ്ഞാറിൽ ചർച്ച. PC ജോർജിൻ്റെ പിന്തുണയോടെ മത്സരിക്കുന്ന ബോണിയും NDA യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജുവും കളത്തിൽ ഇറങ്ങുമ്പോൾ, ജനങ്ങൾ ചോദിക്കുന്ന ഒരു സംശയമേ ഉള്ളൂ.ബിജെപിയിലും ഭിന്നതയോ?

പാരമ്പര്യ ബിജെപിക്കാരും കൂറു മാറി വന്ന മുൻ MLA ഉൾപ്പെടെയുള്ള ബിജെപിക്കാരും തമ്മിൽ ഉള്ള അകൽച്ച വർധിക്കുന്നുവോ?എന്നാൽ NDA നേതൃത്വം അറിഞ്ഞു കൊണ്ട് തന്നെയാണ് ബോണിക്ക് പിസി ജോർജിൻ്റെ പിന്തുണ ഉറപ്പാക്കിയതെന്നാണ് ഇപ്പൊൾ നാട്ടിൽ സംസാരം.

ബോണി തോമസ്സിൻ്റെ Flex ബോർഡുകളും പോസ്റ്ററുകളും ഒക്കെ Print ചെയ്തിരിക്കുന്നത് NDA Convenor ആണ് എന്നാണ് ഇപ്പൊൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ബോണി ഇട്ട പോസ്റ്റിൻ്റെ താഴെ Printed and Published by NDA Convenor എന്ന് വന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.

നിലവിൽ ഔദ്യോഗിക ബിജെപി സ്ഥാനാർഥി ഉണ്ടായിരിക്കെ ബോണി തോമസിനെ നിർത്തുന്നതിലൂടെ പിസി ജോർജിൻ്റെ ലക്ഷ്യം എന്താണ് എന്നാണ് ഇപ്പൊൾ ജന സംസാരം.ബിജെപിയിൽ ഭിന്നതയുണ്ടോ അതോ മുൻ MLA യും NDA കൺവീനർ  ഉൾപ്പെടെയുള്ള നേതൃത്വത്തിൻ്റെ കളിയാണോ എന്നാണ് പെരുന്നിലംകാർ ഇപ്പൊൾ ചോദിക്കുന്നത്.

അതേ സമയം, യുഡിഎഫിൻ്റെ 10 വോട്ട് കുറയുന്നത് പോലും LDF നു വിനയാകും എന്നുള്ള ധാരണയിൽ കേരളാ കോൺഗ്രസ് എം പ്രവർത്തകന് വേണ്ടി മുൻ കേരള കോൺഗ്രസ് നേതാവ് കൂടിയായ പിസി ജോർജ് നടത്തിയ നാടകങ്ങൾ ആണ് ഇത് എന്നും സംസാരം ഉയരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top