അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത് സാമൂഹിക മാധ്യമത്തില്‍ പ്രചാരണവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടയുള്ള സാമൂഹിക മാധ്യമങ്ങളിലെ കവര്‍ പേജ് മാറ്റി നേതാക്കന്‍മാര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ കവര്‍ പേജ് ഷെയര്‍ ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സജീവ ചര്‍ച്ച തുടരുന്നത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ തിരികെ സ്വര്‍ണക്കൊള്ളയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നേതാക്കന്‍മാരുടെ പുതിയ ക്യാംപെയ്ന്‍.