Kottayam

അമലോത്ഭവ ജൂബിലി തിരുന്നാൾ:പാലായുടെ ദേശീയോത്സവത്തിന് കൊടി ഉയർന്നു

പാലാ: പാലായുടെ ദേശീയോൽസവമായ അമലോത്ഭവ ദൈവ മാതാവിൻ്റെ ജൂബിലി തിരുന്നാളിന് കൊടി ഉയർന്നു.

വൈകിട്ട് ളാലം സെൻ്റ് മേരീസ് പള്ളിയിൽ നിന്നും ആഘോഷമായ ദിവൃബലിക്ക് ശേഷം പ്രദക്ഷിണമായി പാലാ ടൗൺ അമലോത്ഭവ കപ്പേളയിലെത്തി പ്രാർത്ഥനകൾക്ക് ശേഷമാണ് കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ തിരുന്നാൾ കൊടി ഉയർത്തിയത്.

കൊടി ഉയർത്തൽ ചടങ്ങുകൾക്ക് ഫാദർ ജോസ് കാക്കല്ലിൽ ,ഫാദർ ജോസഫ് തടത്തിൽ ,ഫാദർ ജോർജ് മൂലേച്ചാലിൽ എന്നിവർ നേതൃത്വം നൽകി.ഫാദർ ജോസഫ് ആലഞ്ചേരിൽ ,ഫാദർ ജോബി കുന്നക്കാട്ട് ,ഫാദർ സെബാസ്റ്റ്യൻ ചാമക്കാലായിൽ ,ഫാദർ സ്കറിയാ മേനാസറമ്പിൽ, ഫാദർ ജോർജ് തറപ്പേൽ, ഫാദർ ഐസക് പെരിങ്ങാമലയിൽ ,ഫാദർ ത്തൻ്റണി നങ്ങാപറമ്പിൽ ,കൈക്കാരൻ മാരായ രാജേഷ് പാറയിൽ ,അലക്സാണ്ടർ മുളയ്ക്കൽ ,ടോമി പാനായിൽ എന്നിവരും സന്നിഹിതരായിരുന്നു.

മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ.രാജീവ് കൊച്ചുപറമ്പിൽ (എ.കെ.സി.സി ഗ്ളോബൽ പ്രസിഡണ്ട്) ,ബൈജു കൊല്ലമ്പറമ്പിൽ,പി ജെ ഡിക്സൻ പെരുമണ്ണിൽ ,വി.എം തോമസ് വലിയ കാപ്പിൽ ,സജി അഗസ്റ്റിൻ പുളിക്കൽ ,ജോഷി വട്ടക്കുന്നേൽ .,ലിജോ ജോയി വട്ടക്കുന്നേൽ ,അനുപ് ടെൻസൻ വലിയ കാപ്പിൽ ,തങ്കച്ചൻ കാപ്പിൽ ,ലിജോ ആനിത്തോട്ടം ,ജോസുകുട്ടി പുവേലി ,ജോമോൻ വേലിക്കകത്ത്, ബാബു ആൻ്റണി വെളുത്തേടത്ത് പറമ്പിൽ, ഐജു മേച്ചിറാത്ത് ,ബേബിച്ചൻ ഇടേട്ട് എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top