പാലാ :പോണാട് :കിഴക്കമ്പലം മോഡൽ വികസനം നമ്മൾകും വേണ്ടേ ;ദൂരെയെങ്ങോട്ടും പോവേണ്ടല്ലോ ഇവിടെ നിന്നും 65 കിലോ മീറ്ററല്ലേയുള്ളൂ.ഒന്ന് പോയി കണേണ്ടത് തന്നെ എന്ന് സ്ഥാനാർഥി പറയുമ്പോൾ വീട്ടമ്മമാരിലും ജിജ്ഞാസ ഏറുന്നു .കരൂർ പഞ്ചായത്തിലെ എട്ടാം വാർഡായ പോണാട് വാർഡിൽ മത്സരിക്കുന്ന 20 ട്വന്റി സ്ഥാനാർഥി രണ്ടാം റൗണ്ട് പ്രചാരണത്തിനായി ഭവന സന്ദർശനം നടത്തുമ്പോൾ പല വീടുകളിലും അവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത് .അത് ചെയ്യും; ഇതുചെയ്യും എന്നൊന്നും പറയാൻ 20 ട്വന്റി സ്ഥാനാർഥി ആൻസി ജോർജ് തയ്യാറല്ല .പക്ഷേങ്കില് ഒന്നുണ്ട് അഴിമതി തടഞ്ഞു സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു മെമ്പറായിരിക്കും ഞാൻ എന്നെ കുഞ്ഞാൻസി പറയുന്നുള്ളൂ.വാഗ്ദാനങ്ങളിലൊന്നും കുഞ്ഞാൻസിയും 20 ട്വന്റി പ്രവർത്തകരും വിശ്വസിക്കുന്നില്ല .

കിഴക്കമ്പലം മോഡൽ വികസനമെന്തെന്ന് ആദ്യം പറഞ്ഞപ്പോൾ അത് മനസിലാകാതിരുന്ന പലർക്കും ഇപ്പോൾ അത് മനസിലായി .കിഴക്കമ്പലം മോഡൽ വികസനം എന്താണെന്ന് അവരിൽ പലരും സമൂഹ മാധ്യമങ്ങളിൽ തിരഞ്ഞു.പിടി കിട്ടിയതോടെ അവരും പറഞ്ഞു മാറ്റം വേണമല്ലോ ;അതിനായി ഞങ്ങളുമുണ്ട് .അപ്പോൾ നാട്ടുകാരുടെ കുഞ്ഞാൻസിക്കും ആവേശമായി .
പോസിറ്റീവ് മറുപടികൾ കിട്ടുമ്പോൾ നടപ്പിന്റെ ക്ഷീണവും 20 ട്വന്റി സംഘത്തിലെ ആരും അറിയുന്നില്ല .ഭവന സന്ദർശനത്തിൽ വീട്ടമ്മമാരും ;അധ്യാപികമാരും സമൂഹത്തിന്റെ നാനാ തുറകളിൽപെട്ടവരുമുണ്ട് .മുൻപ് പോണാട് അല്ലപ്പാറ ഭാഗത്തായിരുന്നു തറവാട്.അങ്ങനെ ജനങ്ങളുമായി കൂടുതൽ അടുത്ത ബന്ധവുമുണ്ട് .കരുണാലയം ഭാഗത്തെ മായാ ബാലവാടിയോടു ചേർന്ന് അയൽക്കൂട്ടും വനിതകളുടെ ഡ്രൈക്ളീനേഴ്സ് സ്ഥാപനം നടത്തിയും നേരത്തെ മുതൽ സംഘടകയാണ്.

മാതൃവേദിയുടെ ഭാരവാഹി .ഇടവക കമ്മിറ്റി ഭാരവാഹി ,അയൽക്കൂട്ടം ഭാരവാഹി എന്ന നിലയിൽ കരുത്തുറ്റ സംഘാടനത്തിന്റെ ഉടമയാണ് ആൻസി ജോർജ്. ഫലത്തെ കുറിച്ച് ആൻസി ജോർജിനും സഹ പ്രവർത്തകർക്കും ശുഭാപ്തി വിശ്വാസമാണുള്ളത്.മാറ്റം വേണമെന്നുള്ള കാര്യത്തിൽ ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്നു ആൻസി ജോർജ് കട്ടായം പറയുമ്പോൾ നടപ്പിന്റെ ക്ഷീണം 20 ട്വന്റി സംഘത്തിലെ ആരും അറിയുന്നില്ല .