പാലാ മുനിസിപ്പാലിറ്റിയിൽ എ എ പി ക്കു കൗൺസിലർമാർ ഉണ്ടായിരിക്കുമെന്ന് എ എ പി പിയുടെ പാലാ നിയോജക മണ്ഡലം സ്ഥാനാർഥി സംഗമ പരിപാടിയിൽ എ എ പി സംസ്ഥാന പ്രസിഡണ്ട് വിനോദ് വിത്സൺ മാത്യു അഭിപ്രായപ്പെട്ടു .സംസ്ഥാനത്താകെ 389 സ്ഥാനാത്ഥികളാണ് എ എ പി യുടെ ചൂൽ അടയാളത്തിൽ മത്സരിക്കുന്നത്.ഇവിടെ സംസ്ഥാന രാഷ്ട്രീയമല്ല മരിച്ചു പ്രാദേശിക രാഷ്ട്രീയമാണ് വിലയിരുത്തുന്നതിന് വിനോദ് വിത്സൺ മാത്യു കൂട്ടിച്ചേർത്തു.

ജേക്കബ്ബ് തോപ്പിൽ(നിയോജക മണ്ഡലം പ്രസിഡണ്ട് ) ,ജോയി ആനിത്തോട്ടം(കോട്ടയം ജില്ലാ പ്രസിഡണ്ട്) ,പ്രൊ:സെലിൻ ഫിലിപ്പ് (സംസ്ഥാന വൈസ് പ്രസിഡണ്ട്) ,അലി സുജാത്(സംസ്ഥാന സെക്രട്ടറി) റോയി വെള്ളരിങ്ങാട്ട് ;ജോയി കളരിക്കൽ ;ജസ്റ്റിൻ കാപ്പൻ ;ബിനു മാത്യു ;രാജു താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.