പാലാ:ആചാരലംഘനം നടത്തിയാണ് കതക് കട്ടിളകളിലെ സ്വർണ്ണപ്പാളി ഇളക്കികടത്തിയത്:- -ശബരിമലയിൽ അയ്യപ്പസ്വാമിയുടെടെ ഹിതം എന്താണെന്ന് ദേവപ്രശ്നം നടത്തി തിരക്കാതെയാണ് ഇപ്പോൾ
ശ്രീകോവിലിൽ നടത്തിയ കതക് കട്ടിള പ്പാളികൾ ഇളക്കി എടുത്തതും സന്നിധാനം വിട്ട് പുറത്ത് കൊണ്ടുപോയതും. ഇത് ആചാര ലംഘനമാണ്. സന്നിധാനത്തും ശ്രീകോവിലിലും എന്ത് വേലകൾ ചെയ്താലും പണ്ഡിതനും ശാസ്ത്ര വിധികളിൽ കാർക്കശ്യവും ഉള്ള ദൈവജ്ഞനെ വിളിച്ച് ദേവപ്രശ്നം വെച്ച് ഭഗവാന്റെ ഇംഗിതവും കൂടി തിരക്കി വേണം ചെയ്യുവാൻ .

തന്ത്രിക്ക് താന്ത്രിക വധി നടപ്പിലാക്കുവാനുള്ള ചുമതലയാണുള്ളത്എന്നാണ് പഴമക്കാർ പറഞ്ഞുള്ള അറിവ് . ക്ഷേത്രത്തിന്റെ ദൈനം ദിന ചുമതലയും ക്ഷേത്രത്തിന്റെ എല്ലാ സ്വത്തുക്കളും സംരക്ഷിച്ച് ഐശ്വരമായി നിലനിർത്തുന്നത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റേയും മറ്റ് അംഗങ്ങളുടെയും വിട്ടുവീഴ്ച്ചയില്ലാത്ത ചുമതലയും ആണ്. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നിയമ വലിയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് സന്നിദാനത്ത് വെച്ചേ നിർമ്മാണ ജോലിക്കാരെവരുത്തി ചെയ്യാവൂ എന്ന്.ഉദ്യോഗസ്ഥന്മാർ ശമ്പളം പറ്റി അവനവനിൽ അർപ്പിച്ച ജോലികൾ കർത്തവ്യ ബോധത്തോടെ ചെയ്യുകയും ആണ് വേണ്ടത്. ചുമതലാബോധം തീരെയില്ലാത്ത ബോർഡും ജീവനക്കാരും ചേർന്ന് ശബരിമല ക്ഷേത്രം കളങ്കിതമാക്കിക്കൊണ്ടേയിരുന്നു. ക്ഷേത്രവും സ്വത്തുവകകളും സംരക്ഷിച്ച് നിലനിർത്തേണ്ട ബോർഡും ഗവൺമെന്റും ഇപ്പോൾ ധൂർത്തടിക്കുവാൻ ക്ഷേത്ര ധനം വകമാറ്റി കടത്തിക്കൊണ്ടുപോകുന്നു.
അയ്യപ്പ സംഗമം നടത്തി 3 കോടി ചിലവഴിച്ചതു് ഒരു ഉദാഹരണം മാത്രമാണ്.ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിച്ച് സംരക്ഷിക്കേണ്ടവർ നിരന്തരം അവ ലംഘിച്ചു കൊണ്ടിരിക്കുകയും ആണ് എന്ന് മീനച്ചിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കിഴപറയാർ എൻ എസ് എസ് കരയോഗം പ്രസിഡന്റും ആയ പൊതുപ്രവർത്തകൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ പറഞ്ഞു.

കോടതി ഭഗവാന്റെ ഇച്ഛ കൂടി തിരക്കുവാനുള്ള നടപിടി സ്വീകരിച്ച് വിട്ടുവീഴ്ചയില്ലാതെ ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരന്തരം പരിപാലിച്ച് മുന്നോട്ടു പോകുവാനും ക്ഷേത്രവും സ്വത്തുക്കളും സംരക്ഷിച്ച് നിലർത്തുന്ന നടപടികളും സ്വീകരിക്കണമെന്ന് പ്രസാദ് കൊണ്ടൂപ്പറമ്പിൽ ആവശ്യപ്പെട്ടു.