Kottayam

ഹൈസ്കൂൾ കുട്ടികൾക്കായി നവംബർ 28 വെള്ളിയാഴ്ച അൻ്റോണിയൻ ഫുട്ബോൾ ഫെസ്റ്റ് – 2025 എന്ന പേരിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ 90-ാം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി നവംബർ 28 വെള്ളിയാഴ്ച അൻ്റോണിയൻ ഫുട്ബോൾ ഫെസ്റ്റ് – 2025 എന്ന പേരിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനമായി ഇ. എം. ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 5001 രൂപയും, രണ്ടാം സമ്മാനമായി കെ. എം. തോമസ് ചേറ്റുകുളം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 3001 രൂപയും നൽകുന്നു.

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്റ്റേഡിയത്തിൽ അന്നേദിവസം രാവിലെ 8.30 ന് പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാദർ ജോർജ് പുല്ലുകാലായിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർ മാത്യു പുല്ലുകാലായിൽ മുഖ്യാതിഥി ആയിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിലെ വിജയികൾക്ക് ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ്.ഐ.  ബിനോയ് തോമസ് സമ്മാനങ്ങൾ വിതരണം ചെയ്യും.

പരിപാടികൾക്ക് പ്രിൻസിപ്പാൾ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ, പി.ടി.എ. പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ, അധ്യാപകരായ ആൻറണി ജോസഫ്, സച്ചിൻ ഫിലിപ്പ്, ആനീസ് മാത്യു എന്നിവർ നേതൃത്വം നൽകും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top