പാലാ :പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്തിലെ അല്ലപ്പാറ ഗ്രാമത്തിൽ ഇന്നലെ വ്യത്യസ്തമായ ഒരു ആഹ്ളാദ പ്രകടനം നടക്കുകയുണ്ടായി .അലപ്പാറ ഗ്രാമത്തിൽ സ്ഥിരം മത്സരിച്ചു കൊണ്ടിരുന്ന ഒരു വനിതാ നേതാവിന് സീറ്റ് ലഭിക്കാത്തതിൽ ആഹ്‌ളാദം പ്രകടിപ്പിച്ചതാണ് ഒരു വിഭാഗം നാട്ടുകാർ പായസ വിതരണം നടത്തിയത് .

1993 മുതൽ വലവൂർ സർവീസ് സഹകരണ ബാങ്കിൽ ഡയറക്ടർ ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതാ നേതാവ് അഴിമതിയുടെ നേര്കാഴ്ചയാണെന്നു ഒരു വിഭാഗം നാട്ടുകാർ പറയുന്നു .എന്നാൽ അതൊക്കെ വ്യക്തി വൈരാഗ്യം കൊണ്ട് പറയുന്നതാണെന്നു വനിതാ നേതാവിനെ പിന്തുണയ്ക്കുന്നവരും പറയുന്നു .
ഇത്തവണ സീറ്റ് വേണ്ടെന്നു പാലാ കുഞ്ഞാണ്ട കോൺഗ്രസ് നേതാക്കളോട് നേരത്തെ തന്നെ പറഞ്ഞിരുന്നതെന്നു വനിതാ നേതാവ് പറയുമ്പോൾ പിന്നെയെന്തിനാ ജോസ് കെ മാണിയുടെ വീട്ടിൽ പോയി കരഞ്ഞു നിലവിളിച്ചതെന്ന് മാമൻ മച്ചാന്മാരും പറയുന്നു.അതുകൊണ്ടു തീർന്നില്ല സിപിഐ ക്കു ലഭിച്ച ബ്ലോക്ക് ഡിവിഷനിൽ സ്ഥാനാര്ഥിയാക്കാമോ എന്ന് യാചിച്ച് സിപിഐ ആഫീസിൽ പോയതും അവിടെ നിന്ന് നാണം കെട്ടു പോന്നതും എല്ലാവര്ക്കും അറിയാമെന്നും ,കിട്ടാത്ത മുന്തിരി പുളിക്കുമെന്നു ഇപ്പോൾ പറയുന്നത് ഒരു കാരണവശാലും സീറ്റ് കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണെന്നും മാമൻ മച്ചാന്മാർ പറയുന്നു .

ഇന്നലെ നടന്ന പായസ വിതരണത്തിൽ നാട്ടുകാരിൽ ഒരു വിഭാഗം പങ്കെടുത്തു.തുടർന്ന് കരിമരുന്നു കലാ പ്രകടനവും ഉണ്ടായിരുന്നു .ബാണം ,കമ്പി തിരി .മാലപ്പടക്കം എന്നിവ കത്തി ചിതറിയപ്പോൾ പലരും പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു .അതേസമയം താൻ പൊതു പ്രവർത്തന രംഗത്ത് ഇനിയും തുടരുമെന്നും സീറ്റ് ലഭിക്കാത്ത വനിതാ നേതാവ് അല്ലപ്പാറയിൽ പലരോടും പറഞ്ഞതായി റിപ്പോർട്ടുണ്ട് .