പാലാ :പ്രൊഫസർ സതീഷ് ചൊള്ളാനി പാലാ വാർഡിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. കൂടെ വന്നത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട് റെജി നെല്ലിയാനിയും ,ഭാര്യ ചന്ദ്രിക ദേവിയും .തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് താൻ മത്സരിക്കുന്നതെന്ന് പ്രൊഫസർ സതീഷ് ചൊള്ളാനി അഭിപ്രായപ്പെട്ടു .

എന്നാൽ ഈ വാർഡിൽ മുൻ കൗൺസിലർ മായാ രാഹുൽ വിമതയായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട് .മായയ്ക്ക് പതിനെട്ടാം വാർഡ് നൽകാമെന്ന് ജോസഫ് വാഴയ്ക്കൻ അടക്കമുള്ളവർ പറഞ്ഞതാണെന്നും ;ഭരണം ലഭിച്ചാൽ രണ്ടു വര്ഷം ചെയർപേഴ്സൺ സ്ഥാനത്ത് നൽകാമെന്നും ഡി സി സി തലത്തിൽ അറിയിച്ചിട്ടും വാശി പിടിച്ച് ഈ വാർഡിൽ തന്നെ മത്സരിക്കണമെന്ന് പറയുന്നത് ഗൂഢാഉദ്ദേശമാണുള്ളതെന്നും സതീഷ് ചൊള്ളാനി പറഞ്ഞു .
കെ പി സി സി യുടെ നിർദ്ദേശം ജനറൽ സീറ്റിൽ വനിതകൾ മത്സരിക്കേണ്ടതില്ല എന്നാണെന്നും.മായാ പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കാത്തത് എന്ത് കൊണ്ടാണെന്നു അറിയില്ലെന്നും പ്രഫസർ സതീഷ് കോളനി അഭിപ്രായയപ്പെട്ടു.കഴിഞ്ഞ തവണ മായയ്ക്ക് സീറ്റ് നൽകിയപ്പോൾ ഒപ്പ് വച്ച എഗ്രിമെന്റ് ഇപ്പോഴും നിലനിൽക്കുകയാണ്.ഒരു കാരണവശാലും അടുത്ത തവണ സീറ്റിനായിട്ടുള്ള വാദം ഉന്നയിക്കുകയില്ലെന്നു ആനി ഒപ്പ് വച്ചിരുന്നു .അതൊക്കെ മറന്നാണ് മായാ ഇപ്പോൾ ജനറൽ വാർഡ് വേണമെന്ന് പറയുന്നതെന്നും സതീഷ് ചൂണ്ടി കാട്ടി .

രാവിലെ ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെത്തി നേർച്ചയിട്ടു പ്രാർത്ഥനകൾക്ക് ശേഷമാണ് ഭാര്യ ചന്ദ്രിക ദേവിയും ,കോൺഗ്രസ് വാർഡ് പ്രസിഡണ്ട് റെജി നെല്ലിയാനിയും ചേർന്ന് മുൻസിപ്പൽ ഓഫീസിലെത്തി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ