
കട്ടപ്പന :തിട്ടയിൽനിന്നും വീണ് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന,അമ്പലക്കവല ദേശാഭിമാനിപ്പടി കൊല്ലക്കാട്ട് രാജൻ(69) ആണ് മരിച്ചത്. ബുധൻ പകൽ 12 മണിയോടുകൂടിയാണ് സംഭവം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തിട്ടിയിൽനിന്നും വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം വ്യാഴം പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: രാജി, കെ ആർ അനീഷ്(ഹെഡ് ലോഡ് ആൻഡ് ടീംബർ വർക്കേഴ്സ് യൂണിയൻ(സിഐടിയു) അന്പലക്കവല യൂണിറ്റ് അംഗം, കെ ആർ രെഞ്ചു. മരുമക്കൾ: അനന്ദൻ(തൂക്കുപാലം), മഞ്ചു(കോവിൽമല), രെഞ്ചു(ഗൗരി–പൈങ്കോട്ടൂർ).
