
പാലാ : പാലാ ടൗൺ പള്ളിയും പ്രസിദ്ധ തീർത്ഥാടന കേന്ദ്രവുമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുന്നാളിന് പാലാ രൂപതാ വികാരി ജനറാൾ മോൺ.ജോസഫ് മലേപ്പറമ്പിൽ കൊടിയേറ്റി, വികാരി ഫാ.ജോസഫ് തടത്തിൽ,
സഹവികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ , ഫാ. സക്റിയ മേനാപറമ്പിൽ, ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.കൊടിയേറ്റ് കർമ്മത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

തിരുനാൾ നവംബർ 23 ഞായറാഴ്ച സമാപിക്കും. തിരുനാൾ ദിനങ്ങളിൽ രാവിലെ 5:30, 7 മണി , 9:30 വൈകുന്നേരം 4:30 (ശനി ഞായർ – 4 മണി) 6:30 നും ആഘോഷമായ വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും.