പാലാ: നഴ്സിംഗ് ബാഡ്ജിംഗ് ഉപേക്ഷിച്ച് ബാസ്ക്കറ്റ്ബോൾ കോർട്ടിലേയ്ക്ക് .മാർട്ടിൻ മാത്യു എന്ന പരിശീലകൻ

1998 ൽ പാലാ സെന്റ് തോമസ് സ്കൂളിൽ പഠിക്കുന്ന കാലം, കോച്ച് അജി തോമസിന്റെയും ഡെയിൻ മൈക്കിളിന്റെയും ശിക്ഷണത്തിൽ ബാസ്ക്കറ്റ്ബോൾ കളത്തിൽ ഇറങ്ങി. പത്താം ക്ലാസിൽ പഠിക്കുന്ന കാലം കേരള സ്കൂൾ ടീമിൽ ഇടം നേടി ദേശീയ സ്കൂൾ മീറ്റിൽ പങ്കെടുത്തു. തുടർന്ന് കോളേജ് വിദ്യാഭ്യാസം തൃശ്ശൂർ കേരളവർമ്മ കോളേജിൽ സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശിച്ച് കോച്ച് PC ആന്റണിയുടെ ശിക്ഷണത്തിൽ ബാസ്ക്കറ്റ്ബോൾ പരിശീലനം നേടുകയുണ്ടായി. ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂരിൽ നേഴ്സിങ് പഠനം പൂർത്തിയാക്കി നാലുവർഷം നാഗ്പൂരിലും ഡൽഹിയിലും നേഴ്സ് ആയി ജോലി ചെയ്തു.
ബാസ്കറ്റ് ബോളിനോടുള്ള അമിതമായ ഇഷ്ടം മൂലം നേഴ്സിംഗ് ജോലി ഉപേക്ഷിച്ച് ബാസ്ക്കറ്റ് ബോൾ കോച്ചിംഗ് ഫീൽഡിലേക്ക് തിരികെ വന്നു. പാലാ സെന്റ് വിൻസെന്റ് സ്കൂള്, ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ, SH പബ്ലിക് സ്കൂൾ കോട്ടയം, De Paul പബ്ലിക് സ്കൂൾ കുറവിലങ്ങാട്, SFS പബ്ലിക് സ്കൂൾ ഏറ്റുമാനൂർ എന്നീ സ്കൂളുകളിലെ കുട്ടികൾക്ക് ബാസ്ക്കറ്റ്ബോൾ പരിശീലനം നൽകി. 2014 മുതൽ 2019 വരെ പാലാ അൽഫോൻസാ കോളേജിന്റെ ബാസ്ക്കറ്റ്ബോൾ കോച്ചായി ചുമതല നിർവഹിച്ചു.കോവിഡ് കാലത്തിനുശേഷം 2023 മുതൽ അൽഫോൻസാ കോളേജിന്റെ മുഖ്യ പരിശീലകനായി. ഇപ്പോൾ 16 ബാസ്ക്കറ്റ്ബോൾ താരങ്ങൾ കോളേജിൽ ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടിവരുന്നു . കഴിഞ്ഞ 8 വർഷമായി അൽഫോൻസാ കോളേജ് എം ജി യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചിരുന്നില്ല. തുടർച്ചയായി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ആണ് ചാമ്പ്യൻഷിപ്പ് നിലനിർത്തി വന്നിരുന്നത്.

എന്നാൽ ടീം കോച്ച് മാർട്ടിന്റെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൃത്യമായ പരിശീലനവും മൂലം കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും ചാമ്പ്യൻസ് ട്രോഫിയിൽ 22 വർഷങ്ങൾക്ക് ശേഷം നിലവിലെ സ്ഥിരം ചാമ്പ്യൻമാരാ ആയ ചങ്ങനാശ്ശേരി അസംഷൻ കോളേജിനെ 59 - 60 എന്ന ക്രമത്തിൽ പരാജയപ്പെടുത്തി ചാമ്പ്യൻ കപ്പിൽ മുത്തമിടാനും സാധിക്കുകയുണ്ടായി. തന്റെ ശിഷ്യഗണങ്ങളിൽ നിന്നും അഞ്ചു പെൺകുട്ടികൾ ഇന്ന് കേരള പോലീസ്,CISF, KSEB, Indian Railway ടീമുകളിൽ പ്രവേശിച്ച് ജോലി ചെയ്തു വരുന്നു. ഇത് തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി ഈ കോച്ച് കാണുന്നു. കൂടാതെ കോട്ടയം ജില്ലാ സബ് ജൂനിയർ ജൂനിയർ, സീനിയർ ടീമുകളുടെ കോച്ചായും സേവനം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തന്നെ സന്തോഷിപ്പിക്കുന്നത് ജന്മ നാടായ പാലായിലെ അൽഫോൻസാ കോളേജ് ടീമിന്റെ മുഖ്യ പരിശീലകനായി ജോലി ചെയ്യാൻ കിട്ടിയ അവസരം ആണെന്നും അത് 100% ആത്മാർത്ഥതയോടു കൂടി ചെയ്തതിന്റെ ഫലമാണ് ഈ തിളക്കമാർന്ന വിജയം അദ്ദേഹം പറയുകയുണ്ടായി.തനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിന്റെ നല്ലൊരു പങ്ക് തന്റെ ശിഷ്യഗണങ്ങൾക്ക് വേണ്ടിത്തന്നെ യാണ് മാർട്ടിൻ ചെലവഴിച്ചു വരുന്നത്. തന്റെ ബാസ്ക്കറ്റ് ബോൾ ജീവിതത്തിൽ തനിക്ക് എപ്പോഴും താങ്ങായി തണലായി കൂടെ നിൽക്കുന്ന കൂട്ടുകാരും തനിക്ക് പൂർണ്ണ പിന്തുണ നൽകിയ ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബ്ബിൽ എക്സിക്യൂട്ടീവ് അംഗമായിരിക്കാൻ അവസരം ലഭിച്ചതും ഭാഗ്യമായി കരുതുന്നു. തുടർച്ചയായി അഞ്ചുവർഷക്കാലം CBC pala മധ്യവേനൽ അവധിക്കാലത്ത് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന സൗജന്യ ബാസ്ക്കറ്റ്ബോൾ പരിശീലന ക്യാമ്പിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ പാലായിലെ പുതിയ തലമുറയിലെ 100 കണക്കിന് കുട്ടികൾക്ക് തന്റെ സഹ പരിശീലകനായ ദീപക്, ഷാജൻ, വി ജിത്ത് എന്നിവരോട് ചേർന്ന് ബാസ്ക്കറ്റ് ബോളിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാനും മാർട്ടിന് സാധിച്ചിട്ടുണ്ട്.
പാലാ മുണ്ടുപാലം കള്ളിക്കാട്ട് വീട്ടിൽ പരേതനായ കെഎം മാത്യുവിന്റെയും അമ്മ ത്രേസ്യമ്മയുടെയും രണ്ട് മക്കളിൽ ഇളയവൻ ആണ് മാർട്ടിൻ. മാർട്ടിന്റെ ഭാര്യ സോഫിയ മുൻ എംജി യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ താരമാണ്. മക്കൾ ജൂഡ് സോഫിയ മാർട്ടിൻ, ആൻ ക്രിസ്റ്റ്യൻ മാർട്ടിൻ.