Kerala

വികസന മുന്നേറ്റത്തിന് യുവത്വത്തിനൊപ്പം മീനച്ചിൽ

 

പാലാ :ഇടമറ്റം: ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മീനച്ചിൽ പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പട്ടികയിൽ യുവത്വത്തിൻ്റെ പൊൻതിളക്കം.

മാറ്റത്തിൻ്റെ പുതിയ കാലഘട്ടത്തിൽ മാറ്റങ്ങളെ വേഗം ഉൾകൊള്ളുന്ന യുവ തലമുറ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുവരെണ്ടത് നാടിൻ്റെ ആവശ്യമാണ്. മീനച്ചിൽ പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിന് പുതിയ കാലത്തിന് അനുയോജ്യമായ നിരവധിയായ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും കാര്യക്ഷമതയും നിറഞ്ഞ യുവനേതൃത്വം അതിന് അനിവാര്യമാണ്.

അഞ്ചന തെരേസ് മാത്യു – വാർഡ് 2 കിഴപറയാർ
ഹിന്ദി വിദ്വാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിരുദ വിദ്യാർത്ഥി, 21 വയസ്സ് പ്രായം. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിലൊരാൾ. പരമ്പരാഗത കേരളാ കോൺഗ്രസ് കുടുംബത്തിലെ അംഗം. സ്കൂൾ കോളെജ് കാലഘട്ടത്തിൽ പാഠ്യ പാഠ്യയേതര മേഖലയിലെല്ലാം കൈയ്യാപ്പ് ചാർത്തിയ വിദ്യാർത്ഥി.അഞ്ചന നാടിൻ്റെ സാരഥിയായി വരുമ്പോൾ
പ്രായമായവരല്ല പക്വതയും വികസന കാഴ്ചപ്പാടുമാണ് മെമ്പറുടെ അടിസ്ഥാന യോഗ്യതയെന്ന് കിഴപറയാർ വിധിയെഴുതും

ബിബിൻ ആൻ്റണി മരങ്ങാട്ട് വാർഡ് 5 പൂവത്തോട്
തൊഴിലിനൊപ്പം പൊതുപ്രവർത്തനവും സമ്മിശ്രമായി ക്രമീകരിച്ചു കൊണ്ടു പോകുന്ന കേരളാ കോൺഗ്രസ് എമ്മിൻ്റെ മണ്ഡലത്തിലെ യുവജന സംഘടനയുടെ അമരക്കാരൻ. യുവജനതയുടെ ഏതൊരാവശ്യങ്ങൾക്കും മുന്നിട്ടിറങ്ങുന്ന ബിബിൻ നാടിൻ്റെ സാരഥിയായി വരുമ്പോൾ നാടാകെ ആവേശത്തിലാണ്.

അനീഷ് രാജു തെക്കേടം – വാർഡ് 3 വിലങ്ങുപാറ
ഈ നാടിന് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ചെറുപ്പക്കാരൻ തൊഴിലിനൊപ്പം പൊതു പ്രവർത്തനത്തിലും സജീവമായ അനീഷ് കേരള ദളിത് ഫ്രണ്ട് എം മീനച്ചിൽ മണ്ഡലം പ്രസിഡൻ്റ്, യൂത്ത് ഫ്രണ്ട് എമ്മിൻ്റെ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം പൊതുപ്രവർത്തനവും ജീവിത ശൈലിയാക്കിയ അനീഷിന് നാടിൻ്റെ പരിപൂർണ പിന്തുണയുറപ്പാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top