കോട്ടയം :പ്രവിത്താനം:പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിൻ്റേയും ദർശന തിരുനാളിന് റവ.ഫാദർ ജോസഫ് കുറ്റിയാങ്കൽ തിരുനാൾ കൊടിയേറ്റി .പ്രവിത്താനത്താനം ഇടവകയുടെ വികാരി വെരി. റവ. ഫാദർ ജോർജ് വേളുപ്പറമ്പിൽ, സഹ വികാരി ആൻൻ്റു കൊല്ലിയിൽ, കൈക്കാരന്മാരായ ജോണി പൈക്കാട്ട്, ജിമ്മി ചന്ദ്രൻകുന്നേൽ മാത്യു പുതിയിടം ജോഫ് വെള്ളിയേപ്പള്ളിൽ പ്രസേന്തിമാരായ , തോമസ് ചെറിയംമാക്കൽ സജി എസ് തെക്കേൽ, ബാലു മണിയംമാക്കൽ, ജോസ് കുറ്റിക്കാട്ട് മാത്യു അരീക്കൽ, ജോയി ഓർത്തും പുറത്ത്, ജോസ് കുബ്ലാങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിൻ്റേ ഭാഗമായി അന്തീനാട് മഹാദേവ ക്ഷേത്ര ഭാരവാഹികൾ ആയ പ്രസിഡന്റ് കെ എസ് പ്രവീൺ കുമാർ, സെക്രട്ടറി പി കെ മാധവൻ നായർ, വൈസ് പ്രസിഡന്റ് ബിജു പാറപ്പുറത്ത്, ട്രഷറര്‍ സതീശൻ പടിഞ്ഞാക്കൽ, വി ഡി സുരേന്ദ്രൻ നായർ, ജയകുമാർ പതിയിൽ, ഗോപാലകൃഷ്ണൻ ചിറയ്ക്കൽ എന്നിവർ നേരിട്ടെത്തി പ്രവിത്താനം ഫോറോന പള്ളിയുടെ കൊടിയേറ്റിന് ക്ഷേത്ര ഭാരവാഹികൾ മുത്തുക്കുടകൾ നൽകി മത ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മതസൗഹാർദ്ദ പ്രതീകമായി മുത്തുക്കുടകൾ നൽകിയ ക്ഷേത്രം ഭാരവാഹികൾക്ക് വികാരി വെരി റവ ഫാദർ ജോർജ് വേളുപ്പറമ്പിൽ ഷാളണിയിച്ചു സ്വീകരിച്ചു.