പാലാ: ശിശുദിനത്തിനോടനുബന്ധിച്ച് നാളെ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ കുരുന്നുകളുടെ ആഭിമുഖ്യത്തിൽവർണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു.നൂറു കണക്കിന് കൊച്ചു ചാച്ചാജിമാർ അണിനിരന്ന റാലി കാഴ്ചക്കാർക്ക് നവ്യാനുഭവമായി.

കൊച്ചു ചാച്ചാജിമാർക്ക് പുറമെ സൈനികർ, ഭാരതാംബമാർ, മണവാട്ടിമാർ, വിശുദ്ധർ.അങ്ങനെ വിവിധ വേഷങ്ങൾ അണിഞ്ഞെത്തിയ കുട്ടികൾ കൗതുക കാഴ്ചയായി .രാവിലെ 9.30ന് സ്കൂൾ മുറ്റത്ത് നിന്ന് ആരംഭിച്ച റാലി മാണി സി.കാപ്പൻ എം.എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ ചീരാംകുഴി അധ്യക്ഷത വഹിച്ചു.
പി.റ്റി എ പ്രസിഡൻ്റ് ജോഷിബാ ജയിംസ്, അധ്യാപകരായ ബിൻ സി സെബാസ്റ്റ്യൻ, സി.ലിജി, ലീജാമാത്യു, മാഗി ആൻഡ്രൂസ്, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി മരിയ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., ടെസിൻ മാത്യു., ഗീതു ട്രീസാ ബോണി എന്നിവർ നേതൃത്വം നൽകി.
