
പാലാ : പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രവും സീറോ മലബാർ സഭയിൽ ആദ്യമായി നൊവേന ആരംഭിച്ച ദൈവാലയവുമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നവംബർ 14 വെള്ളിയാഴ്ച മുതൽ നവംബർ 23 ഞായറാഴ്ച വരെ ആഘോഷിക്കുന്നു.
നവംബർ 14 വെള്ളിയാഴ്ച വൈകുന്നേരം 4:30 പാലാ രൂപത വികാരി ജനറൽ വെരി.റവ.ഫാ.ജോസഫ് മലേപ്പറമ്പിൽ തിരുനാൾ കൊടിയേറ്റ് നടത്തും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന,നൊവേന.
തിരുനാൾ ദിനങ്ങളിൽ രാവിലെ 4.30 ന് ദിവ്യകാരുണ്യആരാധന തുടർന്ന് 5:30, 7 മണി , 9:30 ഉച്ചകഴിഞ്ഞ് 4:30 ( ശനി ഞായർ ദിവസങ്ങളിൽ 4 മണിക്ക് ) 6:30 നും ആഘോഷമായ വിശുദ്ധ കുർബാന,നൊവേന എന്നിവയുണ്ടായിരിക്കും.

നവംബർ 22 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വാഹനവെഞ്ചിരിപ്പ് പ്രധാന തിരുനാൾ ദിനമായ നവംബർ 23 ഞായറാഴ്ച രാവിലെ 4:15 മുതൽ മാതാവിന് പൂച്ചെണ്ട് സമർപ്പണം ആരംഭിക്കും തുടർന്ന് 4:30 ദിവ്യകാരുണ്യ ആരാധന, 5:30 , 7 മണി , 9:30 നും ആഘോഷമായ വിശുദ്ധ കുർബാന,നൊവേന ഉച്ചകഴിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങൾ 3:45 പ്രസുദേന്തി വാഴ്ച 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം , നിത്യസഹായ മാതാവിൻ്റെ നൊവേന , പരിശുദ്ധ കുർബാനയുടെ ആശിർവാദം തുടർന്ന് സ്നേഹവിരുന്ന് . തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.