Kottayam

പാലാ നഗരസഭ വാർഡ് 6 മുണ്ടാങ്കൽ ഇളംതോട്ടം പുലിമലക്കുന്ന് റോഡ് നവീകരിച്ചു

പാലാ:-മാണി സി കാപ്പൻ എം.എൽ.എ.യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് പാലാ നഗരസഭ എഞ്ചനീയറിംഗ് വിഭാഗം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിൻ്റെ നേത്രത്വത്തിൽ നവീകരിച്ച
മുണ്ടാങ്കൽ ഇളംതോട്ടം പള്ളി DST മഠം പുലിമലക്കുന്ന് റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ MLA നിർവ്വഹിച്ചു.


ഇളംതോട്ടംപള്ളി അങ്കണത്തിൽ ചേർന്ന യോഗത്തിൽ
റവ.ഫാ.ജോർജ് അമ്പഴത്തുങ്കൽ ഇളംതോട്ടം പള്ളി വികാരി അദ്ധ്യക്ഷത വഹിച്ചു.
ബൈജു കൊല്ലംപറമ്പിൽ വാർഡ് കൗൺസിലർ സ്വാഗതം ആശംസിച്ചു. പയസ് തെക്കേ കണ്ടത്തിൽ,

വിനോദ് വേറനാനി തുടങ്ങിയർ പ്രസംഗിച്ചു.
മുണ്ടാങ്കൽ ഇളംതോട്ടം നിവാസികൾ, രാഷ്ട്രീയ സമൂഹിക നേതാക്കൾ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു കോൺടാക്ടർ ഉണ്ണി അരവിന്ദിനെ ഷാളനിയിച്ച് ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top