പ്രൊഫ.സിസിലിയാമ്മ ജോസഫ് അവുസേപ്പു പറമ്പിൽ മെമ്മോറിയൽ ട്രസ്റ്റിൻ്റെയും വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 26-മത് മിനി മാരത്തോൺ മത്സരം ശനിയാഴ്ച രാവിലെ 7 ന് മുനി.സ്റ്റേഡിയം ജംഗ്ഷനിൽ മാണി സി കാപ്പൻ എം.എൽ എ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ പറഞ്ഞു.

കഴിഞ്ഞ വർഷവും അനേകം കായീക താരങ്ങൾ പങ്കെടുത്ത ഈ മാരത്തൺ പാലായിൽ നിന്നും മുത്തോലി വരെയും തിരിച്ചു പാലായ്ക്കുമാണ് നടത്തുന്നത് .50 വയസിനു മുകളിലുള്ള സ്ത്രീകൾക്കും ,60 വയസിനു മുകളിലുള്ള പുരുഷന്മാർക്കും പങ്കെടുക്കാം.
അഡ്വ. സന്തോഷ് മണർക്കാട് വി.എം അബ്ദുള്ളാ ഖാൻ, പ്രൊഫഫിലോമിന ജോസഫ്, ബെന്നി മൈലാടൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
