Kottayam

കേരളാ യൂത്ത് ഫ്രണ്ട് (എം)ൻ്റെ ആഭിമുഖ്യത്തിലുള്ള വടംവലി മത്സരം രാമപുരത്ത് ഞായറാഴ്ച

കേരളാ യൂത്ത് ഫ്രണ്ട് (എം)ൻ്റെ ആഭിമുഖ്യത്തിലുള്ള വടംവലി മത്സരം രാമപുരത്ത് ഞായറാഴ്ച

പാലാ: കെ.എം മാണി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം 26 (ഞായർ), വൈകിട്ട് 5ന് ജോസ് കെ മാണി എം.പി ഉദ്ഘാടനം നിർവ്വഹിക്കും.

ഒന്നാം സമ്മാനമായി അര ലക്ഷം രൂപായും ,മെഗാ സ്പോൺസറിംഗും നടത്തിയിരിക്കന്നത് ആഞ്ചലോ തോമസ് പുലിക്കാട്ടിൽ ( റാഫേൽ സിൽവർ വിംഗ്സ് ഗ്രൂപ്പ്) ഗ്രൂപ്പാണ്. മത്സരത്തിൽ രണ്ടാം സമ്മാനമായി മുപ്പതിനായിരം രൂപാ കേരളാ യൂത്ത് ഫ്രണ്ട് (എം) രാമപുരം മണ്ഡലം കമ്മിറ്റി സ്പോൺസർ ചെയ്യും .മൂന്നാം സമ്മാനമായി മുപ്പതിനായിരം രൂപാ മൈക്കിൾ പ്ളാസ ഗ്രൂപ്പ് സ്പോൺസർ ചെയ്യും. നാലാം സമ്മാനമായ പതിനായിരം രൂപാ ക്രിയേറ്റീവ് ഇവൻസ് രാമപുരം സ്പോൺസർ ചെയ്യും. അഞ്ചാം സമ്മാനം 8000 രൂപാ എബി ബെന്നി തെരുവത്ത് ,ആറാം സമ്മാനം 8000 രൂപാ ചോലിക്കര ഏജൻസീസ് ,ഏഴാം സമ്മാനം 8000 അരുൺ ബെന്നി വടക്കേടം ,

എട്ടാം സമ്മാനം 8000 രൂപാ കേരളാ കോൺഗ്രസ് എം രാമപുരം മണ്ഡലം കമ്മിറ്റി ,ഒമ്പതാം സമ്മാനം 5000 രൂപാ കല്ലിടയിൽ ഇൻഷ്വറൻസ് ,പത്താം സമ്മാനം 5000 ചായക്കൂട്ടം കൂത്താട്ടുകുളം ,പതിനൊന്നാം സമ്മാനം 5000 രൂപാ ,എസ് ആൻഡ് ബി ഗ്രാനൈറ്റ്സ് രാമപുരം ,പന്ത്രണ്ടാം സമ്മാനം 5000 കളപ്പുരയ്ക്കൽ ട്രേഡേഴ്സ് ,പതിമൂന്നാം സമ്മാനം 5000 രൂപാ ജെറി തട്ടാ മറ്റത്തിൽ ,പതിനാലാം സമ്മാനം 5000 രൂപാ ,കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ രാമപുരം യൂണിറ്റ് ,പതിനഞ്ചാം സമ്മാനം 5000 രൂപാ അരുൺ ബെന്നി വടക്കേടം ,പതിനാറാം സമ്മാനം 5000 രൂപാ കളപ്പുരയ്ക്കൽ ട്രേഡേഴ്സ്

16 സമ്മാനങ്ങളാണ് ആകെഉയുള്ളത് .ഇപ്പോൾ തന്നെ 45 ഓളം ടീമുകൾ രജിസ്റ്റർ ചെയ്തെന്ന് സംഘാടകർ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തോമസുകുട്ടി വരിക്കയിൽ ( യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട്) സുജയിൻ കളപ്പുരയ്ക്കൽ ( യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ സെക്രട്ടറി) അജോയ് തോമസ് എലുവാലുങ്കൽ (യൂത്ത് ഫ്രണ്ട് എം രാമപുരം മണ്ഡലം പ്രസിഡണ്ട്) ജിഷോ ചന്ദ്രൻ കുന്നേൽ ( യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്) അലൻ പീറ്റർ കല്ലിടയിൽ ( യൂത്ത് ഫ്രണ്ട് എം ഓഫീസ് ചാർജ് സെക്രട്ടറി രാമപുരം) അനൂപ് പള്ളിക്കുന്നേൽ (യൂത്ത്ഫ്രണ്ട് എം രാമപുരം മണ്ഡലം സെക്രട്ടറി) എന്നിവർ വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top