Kottayam

പരിശുദ്ധിയുടെ പരിമളം തൂവുന്ന വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് കൊടിയുയർന്നു :പാലായുടെ ഇനിയുള്ള ദിവസങ്ങൾ ഭക്തി സാന്ദ്രം

പാലാ ;പരിശുദ്ധിയുടെ പരിമളം തൂവുന്ന വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് ഇന്ന് രാവിലെ 9.45 ന് കൊടിയുയർന്നു. കത്തീഡ്രൽ പള്ളി വികാരി ഫാദർ ഡോക്ടർ ജോസ് കാക്കല്ലിൽ കൊടി ഉയർത്തി.

രാവിലെ തന്നെ പള്ളിയിൽ നിന്നും മുത്തുക്കുടകളുടെ അകമ്പടിയോടെ വൈദീകർ കോടി മരത്തിന്റെ സമീപത്തെത്തി കൊടിയും കൊടിമരവും ആശീർവദിച്ചു.പ്രാർത്ഥനകൾക്ക് ശേഷം കിഴതടിയൂർ പള്ളി വികാരി ഫാദർ തോമസ് പുന്നത്താനത്ത് ;റവ ഫാദർ മാത്യു വെണ്ണായിപ്പള്ളിൽ(സഹ വികാരി) ;റവ ഫാദർ സെബാസ്ററ്യൻ ആലപ്പാട്ടുകുന്നേൽ (പാസ്റ്ററൽ അസിസ്റ്റൻറ്) എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ കത്തീഡ്രൽ പള്ളി വികാരി ഫാദർ ഡോക്ടർ ജോസ് കാക്കല്ലിൽ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് തിരുന്നാൾ പതാക ഉയർത്തി.തുടർന്ന് റവ ഫാദർ ബിജു കുന്നക്കാട്ടിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ,നൊവേനയും നടന്നു .

12 മണിക്ക് റവ ഫാദർ വിൻസെന്റ് മൂങ്ങാമാക്കൽ ന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ,നൊവേനയും ,ഉച്ചകഴിഞ്ഞു മൂന്നിന് വിശുദ്ധ കുർബാനയും നൊവേനയും ,വൈകിട്ട് അഞ്ചിന് റവ ഫാദർ തോമസ് തയ്യിലിന്റെ കാർമ്മികത്വത്തിൽ .630ആഘോഷമായ സുറിയാനി കുർബാനയും നൊവേനയും ഉണ്ടായിരിക്കും .6.30 ന് ദേവാലയത്തിൽ ജപമാല ;ഏഴിന് വിശുദ്ധ കുർബാന.

കൊടി ഉയർത്തൽ ചടങ്ങിൽ കൈക്കാരന്മാരായ ടോമി കെ കെ കാട്ടൂപ്പാറയിൽ;കെ സി ജോസഫ് കൂനംകുന്നേൽ;ജോജി ജോർജ് പോന്നടംവാക്കൽ ;ടോമി സെബാസ്ററ്യൻ ഞാവള്ളിമംഗലത്തിൽ ;സോജൻ കല്ലറയ്ക്കൽ (പബ്ലിസിറ്റി കൺവീനർ)ജോസഫ് മറ്റം ;പോളച്ചൻ പകലോമറ്റം ;ജിബിൻ മൂഴിപ്ലാക്കൽ ;  ജോസുകുട്ടി പൂവേലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ         

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top