പാലാ :അഞ്ചു വർഷത്തെ ഭരണം കൊണ്ട് മികച്ച രീതിയിലുള്ള ഒരു സത് ഭരണം കാഴ്ച വയ്ക്കുവാൻ സാധിച്ചതായി മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സസോജൻ തൊടുക മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു .എല്ലാ മേഖലയിലും വികസനമെത്തിക്കുവാൻ സാധിച്ചെന്നു സോജൻ തൊടുക പറഞ്ഞു .എല്ലാ വാർഡുകളെയും ഒരു പോലെ കണ്ടു വികസനം എത്തിക്കുവാൻ സാധിച്ചു .

ഗ്രാമീണ റോഡുകളുടെ കാര്യത്തിൽ ഈ പഞ്ചായത്ത് കാലയളവിൽ 80 ശതമാനം റോഡുകളും സഞ്ചാര യോഗ്യമാക്കുവാൻ സാധിച്ചു .ഒന്നര കോടിയുടെ ടാറിംഗിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥയുടെ വ്യതിയാനം മൂലം ചെയ്യുവാൻ താമസം നേരിട്ടെങ്കിലും ,തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപേ ടാറിങ് നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത് .ആയിരം വഴി വിളക്കുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ടായിരം വഴി വിളക്കുകൾ സ്ഥാപിക്കുവാൻ സാധിച്ചു .
പാലിയേറ്റിവ് രംഗത്ത് വൻ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.കുടുംബ ആരോഗ്യ രംഗത്തും വൻ കുതിച്ചുചാട്ടം തന്നെ നടത്തിയിട്ടുണ്ട് .ലൈഫ് ഭാവന രംഗത്ത് 165 ഓളം പേർക്ക് ഭവനമൊരുക്കുവാൻ മീനച്ചിൽ പഞ്ചായത്തിന് സാധിച്ചെന്നുള്ളത് അഭിമാനാർഹമായ നേട്ടമാണ്.കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുവാൻ സാധിച്ചു .പട്ടികയിൽ ജിമ്മ് സ്ഥാപിച്ചിട്ടുണ്ട് .അതുമൂലം യുവ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും കഴിഞ്ഞു .
മീനച്ചിൽ പഞ്ചായത്തിൽ അഭിമാനകരമായ നേട്ടമുണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ആദ്യ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോയി കുഴിപ്പാല അഭിപ്രായപ്പെട്ടു .ലൈഫ് ഭാവന പദ്ധതി സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിക്കുവാൻ മീനച്ചിലിനു കഴിഞ്ഞു .വെളിച്ചം സാർവത്രികമാക്കുവാൻ കഴിഞ്ഞു . വെളിച്ചം എത്തുമ്പോൾ ആളുകൾക്കുണ്ടാവുന്ന ആ സന്തോഷം ഞങ്ങൾക്ക് മുന്നോട്ടുള്ള പ്രചോദനമാണെന്ന് ജോയി കുഴിപ്പാല കൂട്ടി ചേർത്തു.കാർഷിക മേഖലയ്ക്ക് വൻ പുരോഗതിയാണ് നടപ്പിലാക്കിയത്.ജനങ്ങളെയും ,ഉദ്യോഗസ്ഥരെയും ;മെമ്പര്മാരെയും കൂട്ടിച്ചേർത്തു അഴിമതിയില്ലാത്ത ഭരണമാണ് ഞങ്ങൾ കാഴ്ച വച്ചത്,അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് ,ഞങ്ങൾ ഭരണ കക്ഷിക്കാർ സഹവർത്തിത്വത്തോടെ പ്രവർത്തിച്ചത് പഞ്ചായത്ത് ഭരണത്തിൽ അഴിമതിയില്ലാതാക്കുവാനും സഹായിച്ചതായി ജോയി കുഴിപ്പാല അഭിപ്രായപ്പെട്ടു.

മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സോജൻ തൊടുക ;ജോയി കുഴിപ്പാല ;വൈസ് പ്രസിഡണ്ട് ലിൻസി മാർട്ടിൻ എന്നിവർ പങ്കെടുത്തു.