പാലാ: പാലാ നഗരസഭയിൽ വാർഡ് 9 കൊച്ചിടപ്പാടി വനിതാ സംവരണവും ,വാർഡ് 17 ഹരിജൻ സംവരണവുമായി പ്രഖ്യാപിച്ചു.

ബാക്കിയുള്ളവയിൽ നിലവിലെ ജനറൽ വാർഡുകൾ സ്ത്രീ സംവരണമായും, സ്ത്രീ സംവരണ വാർഡുകൾ ജനറലായും മാറും.നിലവിലെ രണ്ടാം വാർഡും അഞ്ചാം വാർഡും ജനറലായി നേരത്തെ തന്നെ മാറിയിരുന്നു. രണ്ടിൽ ജോസിൻ ബിനോയും ,അഞ്ചിൽ സതി ശശികുമാറുമാണ് നിലവിലെ മെമ്പർമാർ .

വാർഡ് 9ൽ സിജി ടോണിയും ,വാർഡ് 17 ൽ ലിസിക്കുട്ടി മാത്യുവുമാണ് നിലവിലെ മെമ്പർമാർ