Kerala

പാലായുടെ നറുക്കെടുപ്പ് ഇന്ന് :ആശങ്കയ്ക്ക് ഇന്ന് അറുതിയാകും :ഇരു മുന്നണികളും ഇന്ന് മുതൽ പ്രവർത്തനം ഊർജ്ജിതമാക്കും

പാലാ നഗരസഭ യിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ  ആരംഭിക്കും.കോട്ടയം കലക്ടറേറ്റിലാണ് 11 ന് നറുക്കെടുപ്പ് നക്കുന്നത് .ഇതിനായി കോൺഗ്രസിന്റെ തോമസുകുട്ടി നെച്ചിക്കാടനും ,കേരളാ കോൺഗ്രസിന്റെ ബിജു പാലൂപ്പടവനും കൂട്ടലും കിഴിക്കലുമായി രംഗത്തുണ്ട്.രണ്ടു മുന്നണികൾക്കും നിറഞ്ഞ പ്രതീക്ഷയാണുള്ളത് .മാണി സി കാപ്പൻ എം എൽ എ യും സജീവമായി രംഗത്തുണ്ട്.

നിലവിൽ തുടർച്ചയായി സംവരണം വന്ന രണ്ടു സീറ്റുകൾ ജനറൽ ആയിട്ടുണ്ട് .രണ്ടും ;അഞ്ചും വാർഡുകളാണ് അത്.രണ്ടിനെ ജോസിൻ  ബിനോയും ;അഞ്ചിനെ സതി ശശി കുമാറുമാണ് പ്രതിനിധീകരിക്കുന്നത് .ഇരുവരും സിപിഐഎം അംഗങ്ങളാണെന്നതും പ്രത്യേകതയാണ് .13 വനിതാ സംവരണവും ,ഒരു ഹരിജൻ സംവരണവുമാണ് പാലാ മുനിസിപ്പാലിറ്റിയിൽ നിലവിൽ ഉള്ളത് .

നിലവിലുള്ള വനിതാ വാർഡുകൾ രണ്ടും ,അഞ്ചും(പഴയത് ) ഒഴിച്ചുള്ളവ ജനറൽ ആവും.അതിൽ തന്നെ ഒരു വനിതാ സംവരണവും ;ഒരു ഹരിജൻ സംവരവും വരേണ്ടതുണ്ട് .5;9;10;12;13;14;16;17;19;24;25;26 എന്നീ പുതുതായി വാർഡിനു  മാറ്റം വന്ന  വാർഡിലായിരിക്കും നറുക്കെടുപ്പ് നടക്കുന്നത്.ഇതിൽ നിന്നും ഒരു വാർഡ് വനിതയും ,ഒരു വാർഡ് ഹരിജൻ സംവരണവുമാകും .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top