തലപ്പലം :വനം-വന്യജീവി വിഷയത്തിൽ സർക്കാർ എടുത്തിട്ടുള്ള തീരുമാനങ്ങൾ കേരളത്തിലെ കർഷകർക്ക് ഗുണകരമാകുമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു.തലപ്പലം പഞ്ചായത്ത് വാർഡ് 7 എൽ. ഡി. ഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി എം. പി..വനം-വന്യജീവി വിഷയത്തിൽ സർക്കാർ എടുത്തിട്ടുള്ള തീരുമാനങ്ങൾ കേരളത്തിലെ കർഷകർക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പാലാ യുടെ വികസനകാര്യങ്ങളിൽ M. L.A. പ്രകടിപ്പിക്കുന്ന നിസംഗമനോഭാവത്തേക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ചു വിജയംവരിക്കണമെന്ന് അദ്ദേഹം എൽ. ഡി. ഫ്. പ്രവർത്തകരെ ആഹ്വാനം ചെയ്തു.
സി. പി. ഐ ബ്രാഞ്ച് സെക്രട്ടറി വി. കെ. പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽ. ഡി. ഫ് പാലാ നിയോജകമണ്ഡലം കൺവീനർ സ:ബാബു കെ. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സി. പി. ഐ. ( എം )ലോക്കൽ സെക്രട്ടറി സ: വി. കെ. മോഹനൻ;കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് സുഭാഷ് ജോർജ് വലിയമംഗലം,അഡ്വ:ബിജു ഇളംതു രുത്തി, സി. പി. ഐ ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ, സ:കെ. ശ്രീകുമാർ, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് എന്നിവർ പ്രസംഗിച്ചു. അനീഷ് ആരാധന സ്വാഗതവും കെ. പി. ഷിജോ നന്ദിയും പറഞ്ഞു.
