
റാന്നി: ഹോട്ടലിൽനിന്നുള്ള മാ ലിന്യം രാത്രിയിൽ പമ്പാനദിയി ലേക്ക് തള്ളി. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം നാട്ടുകാരിൽ ചിലർ പഞ്ചായത്ത് ഓഫീസിൽ വിവരം അറിയിച്ചു. 50,000 പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ ഹോ ട്ടൽ ഉടമയ്ക്ക് പരാതി നൽകി.
റാന്നി പഞ്ചായത്തിൽ വലിയ പാലത്തിന് സമീപമുള്ള അനന്ദു ഹോട്ടൽ ഉടമയ്ക്കാണ് പഞ്ചായത്ത് സെക്രട്ടറി പിഴ അടയ്ക്കാൻ ആവ ശ്യപ്പെട്ട് കത്ത് നൽകിയത്. രാത്രി 10.30 യോടെ ഹോട്ടൽ മാലിന്യം ചാക്കുകളിലാക്കി നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം പകർത്തി യാണ് നാട്ടുകാർ പഞ്ചായത്തെ

അധികൃതരം വിവരം അറിയിച്ചത്. ഏഴുദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം.
അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുന്നതും പിഴയും ഇതു മായി ബന്ധപ്പെട്ട ചെലവും ജപ്തി, പ്രോസിക്യൂഷൻ വഴി ഈടാക്കു മെന്നും കത്തിൽ പറയുന്നു. മാ ലിന്യവിമുക്ത പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത് എത്തുന്നതിനായി റാന്നി പഞ്ചാ യത്തിൽ ഊർജിത ശ്രമങ്ങൾ നടത്തിവരുമ്പോഴാണ് ഇത്തര ത്തിലുള്ള പ്രവൃത്തി നടന്നതെ ന്നും ഇത് വളരെ ഗൗരവത്തോ ടെ കണ്ട് നടപടി സ്വീകരിക്കുമെ ന്നും പ്രസിഡൻ്റ് കെ.ആർ. പ്രകാശ് പറഞ്ഞു.