പാണത്തൂർ:കത്തോലിക്കാ കോൺഗ്രസിൻ്റെ അവകാശ സംരക്ഷണ യാത്രക്ക് ഇന്ന് തുടക്കം കുറിക്കും. എ.കെ. സി.സി ഗ്ളോബൽ പ്രസിഡണ്ട് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ നേതൃത്വം നൽകുന്ന അവകാശ സംരക്ഷണ യാത്ര മാർ ജോസഫ് പാംബ്ളാനി കാസർകോട് പാണത്തൂരിൽ ഉദ്ഘാടനം ചെയ്യും. മാർ റെമിജിയോസ് ഇഞ്ചനാനിക്കൽ ഫ്ളാഗ് ഓഫ് നിർവ്വഹിക്കും.

നീതി അവകാശമാണ് ,ഔദാര്യമല്ല എന്ന മുദ്രാവാക്യവുമായി കേരളത്തിലാകെ സഞ്ചരിക്കുന്ന ജാഥ 24 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ചോടെ സമാപിക്കും.
കാസർകോട് പാണത്തൂ ചിറ്റാരിക്കൽ ,,പേരാവൂർ ,മാനന്തവാടി ,മണ്ണാർക്കാട് ,തിരുവാമ്പാടി ,തൃശൂർ ,ഇരിങ്ങാലക്കുട ,കോതമംഗലം ,കട്ടപ്പന ,കാഞ്ഞിരപ്പള്ളി ,ചങ്ങനാശേരി ,പാലാ ,കുട്ടനാട് ,തിരുവനന്തപുരം എന്നിവിടങ്ങളിൽ ജനകീയ സമ്മേളനങ്ങൾ നടക്കും.
