പാലാ: കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിലെ പതിനാറാം വാർഡിലെ അംബേദ്ക്കർ കോളനി നിവാസികൾ ഇപ്പോൾ ധർമ്മ സങ്കടത്തിലാണ് തങ്ങൾക്ക് ആകെ ആശ്രയമായിരുന്ന ടാർ റോഡ് ഇല്ലാതാവുന്ന അവസ്ഥയിലായി ജനപ്രതിനിധികളുടെ ഇടപെടൽ .

ഒരു സുപ്രഭാതത്തിൽ ആകെ ഉണ്ടായിരുന്ന ടാർ റോഡിൽ പച്ച മണ്ണിൻ്റെ കൂനകളാണ് കോളനി നിവാസികൾ കണ്ടത്.അതിന് മുമ്പായി ജനപ്രതിനിധികൾ ജെ.സി.ബിയുമായി വന്ന് ടാർ റോഡ് കുത്തി മറിച്ചിട്ടു. പുതുതായി ടാർ ചെയ്യുന്നു എന്ന് പറഞ്ഞാണ് ഉള്ള ടാർ റോഡ് ജെ.സി.ബിക്ക് കുത്തി മറിച്ചിട്ടത്.
അതിന് ശേഷമാണ് ലോഡ് കണക്കിന് മണ്ണ് കൂന കൂട്ടിയിട്ടത്. ആറ് മാസത്തിന് മേൽ മണ്ണ് അങ്ങിനെ കിടന്നപ്പോളാണ് തൃണമൂൽ കോൺഗ്രസുകാർ സജി മഞ്ഞക്കടമ്പൻ്റെ നേതൃത്വത്തിൽ പ്രശ്നത്തിൽ ഇടപെടുകയും കളക്ടർക്ക് പരാതി നൽകുകയും ചെയിതത് .തൃണമൂൽ കോൺഗ്രസ് നേതാവ്പി .വി അൻവർ മധ്യമേഖലാ ആഫീസ് ഉദ്ഘാടനത്തിന് കോട്ടയത്തെത്തിയപ്പോൾ അംബേദ്ക്കർ കോളനി സന്ദർശിക്കുകയും കളക്ടറുമായി ഇത് സംബസിച്ച് ചർച്ച നടത്തുകയും ചെയ്തു.തുടർന്ന് അധികാരികൾ കൂന കൂട്ടിയിട്ട മണ്ണ് ജെ.സി.ബിക്ക് നിരത്തി സഞ്ചാരയോഗ്യമാക്കി.ഇപ്പോഴും മഴ പെയ്യുമ്പോൾ ചെളിയിലൂടെ വേണം നടന്നു പോകുവാനെന്ന് കോളനി നിവാസികൾ പറഞ്ഞു. രോഗികളെയൊക്കെ കസേരയിലിരുത്തി ചുമക്കുകയാണ് ഇവിരിപ്പോൾ.

ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീടുകൾ വരെയുണ്ട് ഈ അംബേദ്ക്കർ കോളനിയിൽ പഞ്ചായത്തിൻ്റെ ആനുകൂല്യങ്ങളൊന്നും ഞങ്ങൾക്ക് ലഭ്യമാകുന്നില്ലെന്ന് പ്രായമായ ഒരാൾ പരാതിപ്പെട്ടു.മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന ഈ പ്രദേശത്ത് അഞ്ച് ദിവസത്തോളം വരെ വീടുകളിൽ വെള്ളം കയറിയ സംഭവമുണ്ടായിട്ടുണ്ട് .
കൂലിവേല ചെയ്ത് ജീവിക്കുന്ന ഇവരുടെ ജീവത്തായ പ്രശ്നക്കളിൽ പൊതു സമൂഹം പ്രതികരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ,ജില്ലാ പ്രസിഡണ്ട് ഗണേഷ് ,ജില്ലാ ജനറൽ സെക്രട്ടറി എം.എം ഖാലിദ് എന്നിവർ ആവശ്യപ്പെട്ടു.