
പാലാ: തന്റെ പത്ത് മക്കളുടെ കൂടെ ജീവിച്ച് പേരകുട്ടികളെയും കണ്ട് ; അവരുടെ മക്കളെയും കണ്ട് തെങ്ങുംപള്ളി ത്രേസ്യാമ്മ ചേടത്തി യാത്രയായി തന്റെ പത്ത് മക്കളിൽ സാബു, ബിജു, ബീന എന്നിവർക്ക് മാത്രമേ മക്കളുടെ മക്കൾ ഇല്ലാതുള്ളൂ. ബാക്കി ഏഴുപേർക്കും മക്കളുടെ മക്കൾ ഉണ്ട് .ഇന്നത്തെ കത്തോലിക്കാ സഭയുടെ നിയമ പ്രകാരം വീര മാതാവായി പ്രഖ്യാപിക്കാവുന്ന അമ്മയാണ് 92 ൽ വിട വാങ്ങിയ ത്രേസ്യാമ്മച്ചി.
സോഫി ,തങ്കച്ചൻ ,ലിസി ,മോളി ,ഓമന, സൂസമ്മ ,റോയി ,ബീന ,സാബു ,ബിജു എന്നിവരാണ് മക്കൾ. പഴയ കാലങ്ങളിൽ സാമ്പത്തീക ബുദ്ധിമുട്ടുകൾ ഉള്ള കാലത്ത് പത്തിനെയും വളർത്തി വലുതാക്കിയ ത്രേസ്യാമ്മ ചേടത്തി തെങ്ങും പള്ളി കുടുംബത്തിന്റെ വിളക്കായിരുന്നു . പരേതനായ ഭർത്താവ് ദേവസ്യ ചേട്ടന്റെ നിഴലായി നിന്ന് കുടുംബത്തെ കരുതിയ ത്രേസ്യാമ്മ ചേടത്തിക്കു ഭർത്താവ് ദേവസ്യ ചേട്ടനെന്ന പോലെ തന്നെ മണർകാട്ട് പാപ്പൻ ചേട്ടനെ വളരെ ബഹുമാനമായിരുന്നു. എം എം ജെ യുടെ ഡ്രൈവറായിരുന്ന ദേവസ്യ ചേട്ടന്റെ വീട്ടിൽ മണർകാട്ട് പാപ്പൻ ചേട്ടന്റെ ഫോട്ടോയ്ക്ക് ദൈവങ്ങളുടെ അടുത്തായിരുന്നു സ്ഥാനം.

ആണ്മക്കളായ തങ്കച്ചൻ സാബു ബിജു എന്നിവർ ഡ്രൈവിങ് മേഖലയിലൂടെ കടന്നു പോയവരാണ് മക്കളെല്ലാം നല്ല നിലയിലാണെങ്കിലും എം എം ജെ എന്ന് കേട്ടാൽ അവർക്കിപ്പോഴും ആവേശമാണ് ഇന്നലെ രാവിലെ മകൻ സാബുവിന്റെ പുത്തൻ പള്ളിക്കു സമീപമുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് ളാലം പഴയ പള്ളിയിൽ സംസ്ക്കാരം നടക്കും.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ