
പാലാ: മുണ്ടുപാലം അല്ലപ്പാറയിൽ രാത്രിയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. അല്ലപ്പാറ തോലമ്മാക്കൽ ഭാഗത്ത് വച്ചാണ് നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് വീണ് അപകടമുണ്ടായത്.
തോടിൻ്റെ സൈഡിൽ ക്രാഷ് ബാരിയർ ഇല്ലാത്തതിനാലാണ് അപകടത്തിൽ പെട്ട ബൈക്ക് തോട്ടിൽ വീണത് എന്ന് നാട്ടുകാർ പറയുന്നു.ഇവിടെ നിരന്തരമായി അപകടമുണ്ടാകുന്നുണ്ട് പക്ഷെ ഓരോ അപകടമുണ്ടാവുമ്പോഴും പി.ഡബ്ളിയൂ ഡി ഉദാസീന മനോഭാവമാണ് പുലർത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് ബന്ധുക്കളും ,സുഹൃത്തുക്കളും ചേർന്ന് കൊണ്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത്. കാട്ടാമ്പാക്ക് സ്വദേശിയായ ജോൺസൻ എന്ന യുവാവിനാണ് അപകടമുണ്ടായത്. സ്ഥലത്തെത്തിയ പാലാ പോലീസ് സംഭവ സ്ഥലത്ത് നിന്ന് യുവാവിൻ്റെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. വാർഡ് മെമ്പർ ആനിയമ്മ ജോസ് തടത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു. ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ആനിയമ്മ അറിയിച്ചു.