Kerala

വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മൽസരം എൽ.ഡി.എഫും ബിജെപി യും തമ്മിൽ: അഡ്വ. പി.ജെ തോമസ്


പാലാ:കേരളത്തിൽ സമീപ മാസങ്ങളിൽ നടക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൽസരം LDF ഉം ബി.ജെ.പി യും തമ്മിലായിരിക്കുമെന്നും, വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനവിധിയ്ക്ക് ശേഷം വികസനത്തെ പ്രോൽസാഹിപ്പിക്കുന്നവരും വിരുദ്ധരും എന്ന നിലയിലേയ്ക്ക് പൊതു സമൂഹം മാറുമെന്നും വലിയ രീതിയിൽ എല്ലാ വിഭാഗം ജനങ്ങളും ബി.ജെ.പി യ്ക്ക് പിന്നിൽ അണിനിരക്കുമെന്നും പാർട്ടി പാലാ മണ്ഡലം സമ്പൂർണ്ണ കമ്മറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

മേവട വ്യാപാര ഭവനിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് അഡ്വ.ജി അനീഷ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവും ബുദ്ധിക വിഭാഗം സംസ്ഥാന കൺവീനറുമായ Prof. ബി. വിജയകുമാർ, സുദിപ് നാരായണൻ, സെബി പറമുണ്ട, വൽസല ഹരിദാസ്, ദീപു മേതിരി, ജയകൃഷ്ണൻ.D, കെ.കെ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top