Kottayam

എൽസമ്മ മാത്യു (72) നിര്യാതയായി. സംസ്കാരം ഇന്ന് (03.10.25 വെള്ളി ) 11 മണിക്ക്

പാലാ: തിടനാട് വെമ്പാലയിൽ എൽസമ്മ മാത്യു (72) നിര്യാതയായി. പരേത മേവട കൂനാനിക്കൽ കുടുംബാംഗം. മൃതദേഹം ഇന്ന് രാവിലെ 9.00 ന് തിടനാടുള്ള മൂത്ത മകൾ ജൂലി ഷിബു ആലാനിക്കലിൻ്റെ വീട്ടിൽ കൊണ്ടുവരുന്നതും 11 മണിക്ക് സംസ്കാര ശുശ്രൂഷാ പ്രാർത്ഥനകൾ ഭവനത്തിൽ ആരംഭിച്ച് തിടനാട് സെൻ്റ് ജോസഫ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

പാലാ വെമ്പാലയിൽ പരേതനായ വി.വി. മാത്യു (പാപ്പച്ചൻ) വാണ് ഭർത്താവ്. മക്കൾ: ജൂലി ഷിബു ആലാനിക്കൽ തിടനാട് ( സ്റ്റേറ്റ് ബാങ്ക് ഭരണങ്ങാനം ), ജൂഡി ജോയി ചെരുവിൽ തീക്കോയി (വിവാ നാച്ചുറൽ തീക്കോയി ) , ജാനറ്റ് ഷിനു കുരീയ്ക്കാട്ട്, പറത്താനം (ടീച്ചർ, കൂട്ടിക്കൽ ഹൈസ്സ്കൂൾ). സഹോദരങ്ങൾ: ഗ്രേസി ജോസഫ് വിളക്കുന്നേൽ കരൂർ,ജോസ് കൂനാനിക്കൽ പാലാക്കാട്, പരേതയായ റോസമ്മ ജോസ് വടക്കേൽ വാരിയാനിക്കാട്,

സാലി ജോസ് തുണ്ടത്തിൽ പുല്ലൂരാംപാറ, ഓമന ജോസഫ് മേലേട്ട് രാമപുരം. യു.കെ, ആലീസ് ജോയി മാന്താനത്ത് മാറിക, ലിസ്സി തോമസ് കണ്ടത്തിൽ കുണിഞ്ഞി, ജയിംസ് കെ ജോർജ് വെള്ളിയേപ്പള്ളി(ഓസ്ട്രേലിയ), ബാബു കെ ജോർജ് മേവട , ഡാൻ്റീസ് കൂനാനിക്കൽ കാഞ്ഞിരമറ്റം (ന്യൂസിലൻ്റ്).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top