Kottayam

തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ പൂജയെടുപ്പും, വിദ്യാരംഭവും, വിദ്യഗോപാല മന്ത്രാർചനയും നടന്നു

പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ പൂജയെടുപ്പും, വിദ്യാരംഭവും, വിദ്യഗോപാല മന്ത്രാർചനയും നടന്നു.

പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ സർവ്വാഭരണ ഭൂഷിതയായി അണിയിച്ചൊരുക്കിയ ദേവിയുടെ പ്രതേക സരസ്വതി മണ്ഡപത്തിൽ മേൽശാന്തി കല്ലംപളളി ഇല്ലം വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജയെടുപ്പും, ഗ്രന്ഥം എഴുന്നള്ളിപ്പും, വിദ്യാരംഭവും, വിദ്യഗോപാല മന്ത്രാർചനയും
നടന്നു. ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ദേവീ മന്ത്രോച്ചാരങ്ങളോടെ പങ്കെടുത്തു.

വിദ്യാരംഭത്തിന് ശേഷം വിദ്യഗോപാലമന്ത്ര അർച്ചനയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

നവരാത്രി മഹോത്സവത്തിന് ക്ഷേത്രം മുതൽപിടി സജീവ്കുമാർ ജി, ക്ഷേത്രം പ്രസിഡൻറ് സുനിൽകുമാർ, സെക്രട്ടറി രാജേഷ് തുടങ്ങി മറ്റു കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകി.

NB:

  1. തെക്കേമഠത്തിൽ പ്രതേകം തയ്യാറാക്കിയ മഹാസാരസ്വതഘൃതം ദേവസ്വം കൗണ്ടറിൽ ലഭ്യമാണ്. വില ₹220. (100ml Bottle)
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top