Kerala

ഫണ്ട്  കെ പി സി സി ക്ക് നൽകാത്ത  ഘടകങ്ങളെ കെ എം ചാണ്ടി   പിരിച്ചു വിടും;ഞാൻ കെ പി സി സി പ്രസിഡണ്ട് ആയപ്പോൾ ഘടകങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ചാണ്ടി സാർ എനിക്ക് പ്രചോദനം ആയി:കെ മുരളീധരൻ   

പാലാ :ഫണ്ട്  കെ പി സി സി ക്കു നൽകാത്ത  ഘടകങ്ങളെ കെ എം ചാണ്ടി   പിരിച്ചു വിടും;ഞാൻ കെ പി സി സി പ്രസിഡണ്ട് ആയപ്പോൾ ഘടകങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ചാണ്ടി സാർ എനിക്ക് പ്രചോദനം ആയെന്ന് :കെ മുരളീധരൻ.  പാലാ കിഴതടിയൂർ ബാങ്ക് ആഡിറ്റോറിയത്തിൽ മുൻ കെ പി സി സി പ്രസിഡണ്ട് കെ എം ചാണ്ടി അനുസ്മരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻ മന്ത്രി കെ മുരളീധരൻ.

കെ എം ചാണ്ടിയെയും ;കെ കരുണാകരനെയും ബോബനും മോളിയും എന്നാണ് അന്ന് പരിഹസിച്ചിരുന്നത്.കോൺഗ്രസിനെ ഇന്നത്തെ കോൺഗ്രസ് ആക്കിയത് കെ കരുണാകരനും ,കെ എം ചാണ്ടിയുമായിരുന്നു .ഇവരുടെ അടുത്ത അനുയായികൾ കെ ജി അടിയോടിയും ,വെള്ള ഈച്ചരനുമായിരുന്നു .1980 ൽ ജനതാ പാർട്ടി കോൺഗ്രസ് സഖ്യ കക്ഷി ആയിരുന്നപ്പോൾ; തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ  പ്രധാനമന്ത്രി ഇന്ദിരാഗാന്ധി   കൂടെ ഉള്ള ഘടക കക്ഷി ആയിരുന്ന ജനത പാർട്ടിയെ വിമർശിച്ചു സംസാരിച്ചു.പക്ഷെ തർജമ ചെയ്തിരുന്ന കെ എം ചാണ്ടി വിമർശിച്ച ഭാഗം വിഴുങ്ങി.

തെരെഞ്ഞെടുപ്പ് പ്രചാരണം തുടരുകയും ചെയ്തു .ചാണ്ടി  സാറിന്റെ ആ വിഴുങ്ങൽ  വലിയ ഭൂകമ്പത്തിൽ നിന്നും മുന്നണിയെ രക്ഷിച്ചിരുന്നു എന്നും കെ മുരളീധരൻ പറഞ്ഞു . .സിറിയക് തോമസ് ;പി ജെ  ജോണി ; ചാക്കോ തോമസ്.,കെ സി ചാണ്ടി   എന്നിവർ പ്രസംഗിച്ചു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top