ചിരിയോരം 2025
പാലാ :ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ പാലാ ആർ വി പാർക്ക് കേന്ദ്രീകരിച്ച് രാവിലെ ആറ് മുതൽ ഒൻപത് വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, പാലാ മുൻസിപ്പാലിറ്റി,
പാലാ മുനിസിപ്പൽ റിട്ടയർ സ്റ്റാഫ് അസോസേഷ്യൻ (ആർമി ) പാലാ ഈരാറ്റുപേട്ട ഏറ്റുമാനൂർ റോട്ടറി ക്ലബ് അംഗങ്ങൾ, പൂഞ്ഞാർ സെൻ്റ് ആന്റണി HSS NSS ‘യൂണിറ്റ്, ടെൻസിങ് നേച്ചർ ആൻ്റ അഡ്വഞ്ചർ ക്ലബ് എന്നിവരുടെ പങ്കാളിത്തത്തിലാണ് ദിനാചരണം നടത്തപ്പെടുന്നത്. മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിക്കും. നിഷ ജോസ് കെ മാണി കാൻസർ അവയർനസ് ക്ലാസ് നയിക്കും, വാട്ടർ സ്പോർട്ട്സ് ഓപ്പറേറ്റർ ബിനു പെരുമനയുംസംഘവും വാട്ടർ റെസ്ക്യുമായ ബന്ധപ്പെട്ട പരിശീലനം നൽകും.

പരിപാടിയോട് അനുബന്ധിച്ച് മീനച്ചിൽ നദി സംരക്ഷണ സമിതിയുടെ MRRM Meenachil River Rain Monitering Network സംസ്ഥാന ദുരന്തനിവാരണ വകുപ്പ് KSDMA സഹകരിച്ച ജലനിരപ്പ് മുന്നറിയിപ്പ് സ്കെയിൽ ( River Gauge ) പരിസരങ്ങളും, കുളിക്കടവും, വൃത്തിയാക്കി അവിടെയൊരു Solar light സ്ഥാപിക്കും, കൂടാതെ ആറിൻ്റെ തീരത്തെ RV Park ഉം വൃത്തിയാക്കുകയും ചെയ്യും
പൂഞ്ഞാർ സെൻ്റ് ആൻറണി എൻഎസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ സന്ദേശം ഫ്ലാഷ് മോബും ആർബി പാർക്കിൽ അരങ്ങേറും. കൊച്ചിൻ പാടിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ കയാക്കിങ് പ്രദർശനവും നടക്കും.

പത്രസമ്മേളനത്തിൽ ഐ ഡി എ പാലാ ബ്രാഞ്ച് പ്രസിഡൻ്റ് Dr. രാജു സണ്ണി, Dr.രാഹുൽ സജീവ്,
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ,
ടെൻസിങ് നേച്ചർ ആൻ്റ അഡ്വഞ്ചർ ക്ലബ് ഭാരവാഹികളായ ബിനു പെരുമന മനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കുറച്ചു പേർക്കു കൂടി അവസരം ഉണ്ട്, Register ചെയ്യാൻ [email protected]