പാലയ്ക്ക് മുകളിൽ ഷോണീരവം :2:

പഴയ ജോസഫ് ഗ്രൂപ്പ് നേതാവിനെ കാവിയണിയിക്കാൻ മുൻ എം എൽ എ യുടെ അനുജനും;മകനും ;മുൻ മുൻസിപ്പൽ ചെയർമാനും രംഗത്ത്
പാലാ :പാലായിൽ വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ബിജെപി യുടെ കരു നീക്കങ്ങളെ കുറിച്ച് ആദ്യം വാർത്ത ചെയ്തത് കോട്ടയം മീഡിയാ ആയിരുന്നു .പക്ഷെ പല പൊതു പ്രവർത്തകർക്കും ആശങ്ക വാനോളം ഉയർന്നു.മുൻ മുൻസിപ്പൽ ചെയർമാന്റെ അനുയായികൾ അങ്ങനെയൊരു നീക്കമില്ലെന്നു നിഷേധിക്കുകകൂടി ചെയ്തതോടെ പലർക്കും ആശങ്കയേറി.അങ്ങനെയൊന്നുമില്ലന്നെ പലരും പലതും പറഞ്ഞു .

എന്നാൽ ഇന്നലെ രാവിലെ നടന്ന ഓപ്പറേഷൻ സംശയാലുക്കളുടെ കണ്ണ് തുറപ്പിക്കാൻ പോന്നതായിരുന്നു . ഒരു കാലത്ത് ജോസഫ് ഗ്രൂപ്പിന്റെ പാലാ മണ്ഡലം പ്രസിഡന്റായി ഒരു പതിറ്റാണ്ടോളം തുടർന്ന ഇന്നും പാലായുടെ പൊതു ജീവിതത്തിൽ സജീവ സാന്നിധ്യവുമായ നേതാവിനെ വീട്ടിൽ ചെന്ന് കണ്ടാണ് കാവിയണിയാൻ പോരുന്നോ എന്ന് ചോദിച്ചത് .ഇന്നലെ നടന്ന ഓപ്പറേഷനിൽ പാലായിലെ പ്രമുഖരായ പലരെയും സന്ദർശിച്ചതായാണ് ലഭിക്കുന്ന വിവരങ്ങൾ .
ഒരു കാലത്ത് പി ജെ ജോസെഫിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഈ നേതാവ് വ്യക്തമായ ഉത്തരമൊന്നും പറഞ്ഞിട്ടില്ല എന്നാണറിവ് ഈ നിയമ സഭാ തെരെഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കാൻ ഒരുങ്ങുന്ന മുൻ എം എൽ എ പുത്രന് പാലാ നഗര സഭയിൽ ബിജെപി ക്കായി അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യമാണുള്ളത് .ഇനിയും മുൻ എം എൽ എ യുടെ മകൻ പലരെയും നോട്ടമിട്ടിട്ടുണ്ടെന്നാണ് അറിവ്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ