പാലാ :അന്തീനാട് :ഭാഗവത പാരായണത്തിലൂടെ ലഭിക്കുന്ന ആത്മ വിശുദ്ധിയിലൂടെ മോക്ഷം പ്രാപിക്കുക എന്നത് ലക്ഷ്യമാക്കണം :വാരണാസി ശ്രീപംചദശനാം ജൂന അഖാഡ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്.അന്തീനാട് മഹാ ദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിനു തിരി തെളിച്ചു കൊണ്ടുള്ള അനുഗ്രഹ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി ആനന്ദ വനം സ്വാമി.ഭാഗവത ശ്രവണം കൊണ്ട് മാത്രം അനുഗ്രഹദായകമായി വരുമെന്നും സ്വാമികൾ അഭിപ്രായപ്പെട്ടു .

സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറു കണക്കിന് ഭക്തജനങ്ങൾ താലത്തിൽ നിറ പുഷ്പങ്ങളുമായാണ് സ്വാമികളെ സ്വീകരിച്ചത്.ദേവസ്വം പ്രസിഡന്റ് : കെ എസ് പ്രവീൺ കുമാർ സ്വാമികളുടെ പാദം കഴുകി പൂർണ്ണ കുഭം നൽകി സ്വീകരിച്ചു .തുടർന്ന് മന്ത്രോച്ചാരണങ്ങളോടെ ആഡിറ്റോറിയത്തിലേക്കു ഭക്ത ജനങ്ങൾ സ്വാമികളെ ആനയിച്ചു .തുടർന്ന് സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും നടന്നു.
ദേവസ്വം പ്രസിഡന്റ് : കെ എസ് പ്രവീൺ കുമാർ.വൈസ് പ്രസിഡന്റ്: ബിജു ആർ നായർ.സെക്രട്ടറി : പി കെ മാധവൻ നായർ.ട്രഷറര്‍ : ബി സതീശൻ.ദേവസ്വം സെക്രട്ടറി : വി ഡി സുരേന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ