കോട്ടയം :ഒന്നേകാൽ കിലോ കഞ്ചാവ് വിറ്റ ശേഷം; ഒളിച്ചു നടന്ന പ്രതിയെ കോട്ടയം എക്സൈസ് പിടികൂടി:എം ഡി എം എ കേസിൽ അടക്കം പത്തോളം കേസിലെ പ്രതിയെയാണ് എക്സൈസ് പിടികൂടിയത്.കോട്ടയം മിനി സിവിൽ സ്റ്റേഷൻ ഭാഗത്ത് നിന്നാണ് ബാദുഷ (26) എന്ന പ്രതിയെ പിടി കൂടിയത്.താരീഫ് എന്നയാൾക്ക് ഒന്നേകാൽ കിലോയോളം കഞ്ചാവ് വിറ്റ കേസിലെ രണ്ടാം പ്രതിയെയാണ് ഇപ്പോൾ പിടി കൂടിയ ബാദുഷാ.

തൃശൂരിൽ ഇയാൾക്ക് മേജർ എം ഡി എം എ കേസ് നിലവിലുണ്ട് .കോട്ടയം എക്സൈസ് റേഞ്ചിൽ രണ്ടു കേസും ;കോട്ടയം എക്സൈസ് സർക്കിൾ ആഫീസിൽ രണ്ടു കേസും ,കോട്ടയം എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വഡിൽ രണ്ടു കേസും ,കോട്ടയം ഈസ്റ്റ് ;വെസ്റ്റ് സ്റ്റേഷനുകളിൽ നിരവധി കേസുകളും നിലവിലുണ്ട് .
കോട്ടയം അസിസ്റ്റൻഡ് എക്സൈസ് ഇൻസ്‌പെക്ടർ ബി ആനന്ദരാജ് ;ബി സന്തോഷ് കുമാർ ;പ്രവന്റീവ് ആഫീസർ അനീഷ് രാജ് ; അസിസ്റ്റൻഡ് എക്സൈസ് ഇൻസ്‌പെക്ടർ സി കണ്ണൻ ;ഡ്രൈവർ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
