Kerala

വീടിന്റെ പാലുകാച്ചലിന് നിന്നില്ല :കേരളാ കോൺഗ്രസ് (എം) നേതാവ് ജയകുമാർ വിഴിക്കത്തോട് വിടവാങ്ങി

കാഞ്ഞിരപ്പള്ളി : നവംമ്പറിൽ നടക്കുന്ന പുത്തൻ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് മുമ്പേ സ്നേഹിതരുടെ പ്രിയ വിഴിക്കത്തോട് യാത്രയായി.ഇന്ന് രാവിലെ മൂന്നോടെ ആയിരുന്നു അന്ത്യം .ഹൃദയ സ്തംഭനമായിരുന്നു  മരണകാരണം .

ചെറുപ്പം മുതൽ കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി യുടെ പ്രവർത്തകനായിരുന്നു .തുടർന്ന് യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ഭാരവാഹി വരെയായി .ഇപ്പോൾ കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയംഗമാണ് .കേരള പ്രതികരണ വേദി സംസ്ഥാന പ്രസിഡന്റുമാണ് . ഭാര്യ സുസ്മിത .മക്കൾ :നിരഞ്ജൻ ;ധനഞ്ജൻ.

ജോസ് കെ മാണി എം പി മുൻകൈ എടുത്താണ് വിഴിക്കത്തോടിന് ഒരു പുത്തൻ ഭവനം എന്ന ആശയം സാഫല്യമാവുന്നത് .നവംബറിൽ പൂർത്തിയാവുന്ന പുത്തൻ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് എല്ലാരേയും വിളിച്ച് കൂട്ടി അതൊരു സംഭവം ആക്കണമെന്ന ആഗ്രഹത്തിലായിരുന്നു ജയകുമാർ വിഴിക്കത്തോട് .എല്ലാവരോടും വീട് പണി യുടെ കാര്യം പറയുമായിരുന്നെന്ന് സഹ പ്രവർത്തകർ പറഞ്ഞു .

അമാനതകളില്ലാത്ത അനൗൺസ്‌മെന്റ് തൊഴിലാളി ആയിരുന്നു ജയകുമാർ വിഴിക്കത്തോട്  .അതിനായി അദ്ദേഹം അനൗൺസ്‌മെന്റ് തൊഴിലാളികൾക്ക്  ഒരു പേരും നൽകി .തൊണ്ട തൊഴിലാളികൾ.ശബ്ദ കലാകാരൻ കുടിയായ വിഴിക്കത്തോട് ജയകുമാറാണ് കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി നയിച്ച കേരളയാത്രയിൽ കേരളത്തിൽ ഉടനീളം ശബ്ദം നൽകിയത്. കേരള കോൺഗ്രസിന്റെ എല്ലാ ജാഥകളിലും റോഷി അഗസ്റ്റിൻ നയിച്ച വിമോചന യാത്രയിലും മുഖ്യ അനൗൺസ്മെന്റ് ജയകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു. അവരുടെ സംഘടനയായ നാവ് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്നു വിഴിക്കത്തോട്. ഓ ജെ ജോസ് ; .ചന്ദ്രൻ തൊടുപുഴ  ;വാവ കോതമംഗലം  ;മധു പ്രണവം ; അശ്വതി മധു ;ശ്രീജിത് മാവേലി ;ഉണ്ണി മൂവാറ്റുപുഴ ; അബു പാറയിൽ ;വിശ്വംഭരൻ കട്ടപ്പന ,മോഹൻ കോതമംഗലം;സാബാദ് മാടവന ;പ്രകാശ് മൂവാറ്റുപുഴ  തുടങ്ങിയ നാവ് സംഘടയുടെ ഭാരവാഹികൾ  അനുശോചിച്ചു .ജോസ് കെ മാണി എം പി യും അനുശോചനം അറിയിച്ചു .സാധാരണ നിലയിൽ നിന്നും ഉയർന്നു വന്ന പ്രതിഭയായിരുന്നു ജയകുമാർ വിഴിക്കത്തോട് എന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു .

നാളെ (27/09/2025) രാവിലെ 11 മണിക്ക് സംസ്ക്കാര ചടങ്ങുകൾ വിഴിക്കിത്തോട് പരുന്തുംമലയിലുള്ള വീട്ടു വളപ്പിൽ നടക്കും. .ഇന്ന് പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ ..തുടർന്ന് ഭവനത്തിലേക്ക് കൊണ്ടുപോകും .

തങ്കച്ചൻ പാലാ 

കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top