
കടനാട്:പഞ്ചായത്ത് കുടുംബശ്രീ വാർഷികം ആഘോഷിച്ചു. വർണശമ്പളമായ റാലിയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വനിതകൾ അണിനിരന്ന റാലി കടനാട് ടൗൺചുറ്റി പള്ളി പാരീഷ് ഹാളിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ റെജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച വനിത സംരംഭകർ, മുതിർന്ന കുടുംബശ്രീ അംഗം, മുൻ ചെയർപേഴ്സൺമാർ, ഉപസമിതി കൺവീനർമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് സ്റ്റാർഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഷ രാജു,ജയ്സി സണ്ണി,
ജയ്സി സണ്ണി, മെർലിൻ റൂബി, ജയ്സൺ പുത്തൻകണ്ടം, ബിന്ദു ബിനു, സിബി ചക്കാലക്കൽ, കെ. കെ മധു, ഗ്രേസി ജോർജ്, റീത്താമ്മ ജോർജ്, ബിന്ദു ജേക്കബ്, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.