Kottayam

പലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും 26 ന് ഇല്ലിക്കൽ കവലയിൽ

താഴത്തങ്ങാടി: കോട്ടയം പടിഞ്ഞാറൻ മേഖല സംയുക്ത മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ റാലിയും ഐക്യദാർഡ്യ സംഗമവും നാളെ 5 മണിക്ക് ഇല്ലിക്കൽ കവലയിൽ നടക്കും

ഐക്യദാർഡ്യ റാലി വൈകുന്നേരം 4 മണിക്ക് കുമ്മനം കുളപ്പുരക്കടവിൽ കുമ്മനം ജുമാ മസ്ജിദ് ഇമാം ഷാഹി മൗലവി ഉദ്ഘാടനം ചെയ്യും.

കുമ്മനം, താഴത്തങ്ങാടി ടോൾ ജംഗ്ഷൻ, അറവുപുഴ ഇല്ലിക്കൽ വഴി ഇല്ലിക്കൽ കവലയിൽ റാലി സമാപിക്കും

വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷെഫീഖ് മന്നാനി ഉദ്ഘാടനം ചെയ്യും. വിവിധ ജമാഅത്ത് ഇമാമുമാർ മഹല്ല് ഭാരവാഹികൾ, സംഘടനാ നേതാക്കന്മാർ അടക്കമുള്ളവർ പരിപാടിയുടെ നേതൃത്വം വഹിക്കും,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top