Kottayam

പാലാ സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി യോഗം ചേർന്നു

 

പാലാ :പ്ലാശനാൽ സെൻ്റ് ആൻ്റണീസ് HSS ൽ വച്ച് 2025 ഒക്ടോബർ 7, 8 തീയതകളിൽ നടത്തുന്ന പാലാ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി യോഗം തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  സജി കെ ബി അദ്ധ്യക്ഷനായിരുന്നു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ശ്രീകല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ  അനുപമ വിശ്വനാഥ് PTA പ്രസിഡന്റ്  പ്രകാശ് മൈക്കിൾ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഷിബു ജോർജ്  ശാസ്ത്രോത്സവത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചെലവുകളെ കുറിച്ചും വിവരിച്ചു. സ്കൂൾ പ്രിൻസിപ്പൽ  ജോബിച്ചൻ ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റർ  ജെയിംസ്കുട്ടി കുര്യൻ നന്ദിയും രേഖപ്പെടുത്തി. തലപ്പലം പഞ്ചായത്തിലെവിവിധ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ,

പാലാ വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രഥമാധ്യാപകർ, മുൻ പ്രിൻസിപ്പൽമാർ , ഹെഡ്മാസ്റ്റർമാർ, കൈകാരൻമാരായ ശ്രീ. ബിജോ താന്നിക്കുന്നേൽ, ശ്രീ. സാബു പാറയിൽ, ശ്രീ. ബാബു തട്ടാംപറമ്പിൽ, വിവിധ കമ്മറ്റി കൺവീനർമാരായ സംഘടനാ പ്രതിനിധികൾ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top