Crime

ന്യൂസിലാൻഡിൽ കെയർ അസിസ്റ്റന്റ് ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തയാൾ

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതി ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ.കൊല്ലം പത്തനാപുരം വലിയനെത്ത് വീട്ടിൽ ഇടിക്കുള മകൻ ജോൺ പ്രിൻസ് ഇടിക്കുള (39 വയസ്സ്) ആണ് അറസ്റ്റിൽ ആയത്.

JOJO Associates and Recruitment Cunsultency Pvt Ltd എന്ന സ്ഥാപനം മൂഖാന്തിരം വിദേശ രാജ്യമായ ന്യൂസിലാൻഡിൽ കെയർ അസിസ്റ്റന്റ് ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസിനാധാരമായ സംഭവം.പിടിയിൽ

2024 ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാങ്ക് അക്കൗണ്ട് മുഖാന്തിരം പണം കൊടുത്ത് ദീർഘകാലമായിട്ടും ജോലിയോ പണമോ തിരികെ കിട്ടാതെ വന്നതിനെ തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തി വരവേ IP SHO അൻസിൽ എ. എസ്, SI അഖിൽദേവ്, SI സുനിൽകുമാർ, ASI മാരായ രാജേഷ് ഖന്ന,ജിഷ P. S,

CPO മാരായ അനീഷ് വി കെ, ഡെന്നി പി ജോയ് എന്നിവരടങ്ങിയ പോലീസ് സംഘം 22-09-2025 ൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതിക്കെതിരെപത്തനാപുരം സ്റ്റേഷനിൽ രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒന്നും സമാനമായ കേസുകൾ നിലവിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top