

ചങ്ങനാശേരി:നീലംപേരൂർ പടയണി ആഘോഷത്തോടനുബന്ധിച്ചും, ഡ്രൈഡേ യുടെ ഭാഗമായും കുറിച്ചി, മോസ്കോ , കൃഷ്ണൻകുന്ന് ഭാഗങ്ങൾ കേന്ദ്രികരിച്ച് ചങ്ങനാശ്ശേരി റേഞ്ച്
എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ
കൃഷ്ണൻ കുന്ന് ദക്ഷിണ ധ്രുവം ജിബി ഷാജിയുടെ വീട്ടിലെ 500 ലിറ്ററിൻ്റെ വാട്ടർ ടാങ്കിൽ സഞ്ചികളിലായി ഒളിപ്പിച്ചിരുന്ന 88 കുപ്പികളിൽ നിന്നായി 50 ലിറ്റർ വിവിധ ഇനങ്ങളിൽപ്പെട്ട മദ്യം കണ്ടെടുത്തു. അബ്കാരി സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ച് വന്നിരുന്ന ഷാഡോ എക്സൈസ് അംഗങ്ങളായ ഷിജു, രതീഷ് K എന്നിവർക്ക് ലഭിച്ച “മിനി ബിവറേജിൻ്റെ ” വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഹണി ബീ, സിക്സർ,
സെലിബ്രേഷൻ,ഓൾഡ് ചെഫ്, തുടങ്ങിയ എല്ലാ ജനപ്രീയ ബ്രാൻഡുകളും ഡ്രൈ ഡേയിലും ജിബിയുടെ മിനി ബിവറേജിൽ ലഭ്യമായിരുന്നു. റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആൻ്റണി മാത്യു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) രാജേഷ് R, ഷിജു. K, സിവിൽ എക്സൈസ് ഓഫീസർ രതീഷ്.കെ.നാണു, പ്രവീൺ കുമാർ, ലാലു തങ്കച്ചൻ , സജീൽ TA വനിത സിവിൽ എക്സൈസ് ഓഫീസർ മീര. M . എന്നിവർ പങ്കെടുത്തു.