
പൂവരണി: തൃശ്ശിവപേരൂർ തെക്കേ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2025, സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി ഭദ്രദീപ പ്രജ്വലനം നടത്തുന്നു. സോപാന സംഗീത അവതരണം:
സോപാന സംഗീത തിലകം വിനോദ് സൗപർണിക

സെപ്റ്റംബർ 29ന് വൈകിട്ട് 6 മണിക്ക് പൂജവെപ്പ് ,
ഒക്ടോബർ 1 മഹാനവമി
ഒക്ടോബർ 2 വിജയദശമി
രാവിലെ 7 മണിക്ക്
പൂജയെടുപ്പ് വിദ്യാരംഭം. തുടർന്ന് വിദ്യാഗോപാല മന്ത്രാർച്ചന,
വിജയദശമി ദിവസം ക്ഷേത്രത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സരസ്വതി മണ്ഡപത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും.
നാടിന് ഐശ്വര്യം പ്രദാനം ചെയ്തു കാത്തുപരിപാലിക്കുന്ന സ്വയംഭൂ മഹാദേവന്റെ കൃപാ കടാക്ഷങ്ങൾ എല്ലാ ഭക്തർക്കും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടുകൂടി ഈ നവരാത്രി മഹോത്സവത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കാളികളാവണമെന്ന് ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു..
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 01 വരെ എല്ലാദിവസവും വിശേഷാൽ ദീപാരാധന, ഭജന ഉണ്ടായിരിക്കുന്നതാണ്.
പൂവരണി ശ്രീ മഹാദേവക്ഷേത്ര കമ്മറ്റിക്കു വേണ്ടി ,
പ്രസിഡന്റ്
സുനിൽകുമാർ വടക്കേപറമ്പിൽ
സെക്രട്ടറി.
റ്റി.രാജേഷ് കളപ്പുരയ്ക്കൽ
ദേവസ്വത്തിനുവേണ്ടി,
മുതൽപിടി.
ജി.സജീവ്കുമാർ.